തെലങ്കാനയിലും എപിയിലും 2015ല്‍ 56 കുട്ടികള്‍ ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്

Update: 2017-11-23 17:14 GMT
Editor : Jaisy
തെലങ്കാനയിലും എപിയിലും 2015ല്‍ 56 കുട്ടികള്‍ ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്
Advertising

നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്

തെലങ്കാനയിലും ആന്ധ്രാപ്രദേശിലും കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ പെരുകുന്നു. കഴിഞ്ഞ വര്‍ഷം 56 കുട്ടികളാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തെലങ്കാനയിലും ആന്ധ്രാപേദശിലും കുഞ്ഞുങ്ങള്‍ക്കെതിരായ അക്രമങ്ങളില്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു.

രണ്ട് സംസ്ഥാനങ്ങളിലും കൂടി 2,100 സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. തെലങ്കാനയില്‍ ലൈംഗിക അക്രമത്തിന് ഇരയായവരില്‍ ഭുരിഭാഗവും പതിനെട്ടിന് താഴെയുള്ളവരാണ്. 12നും 18നും മധ്യേ പ്രായമുള്ളവര്‍. പ്രായമായ സ്ത്രീകളെയും വെറുതെ വിടുന്നില്ല. അറുപത് വയസിന് മുകളിലുള്ള ആറ് പേരെയാണ് കഴിഞ്ഞ വര്‍ഷം ലൈംഗികമായി ആക്രമിച്ചത്. എന്‍സിആര്‍ബി കണക്ക് പ്രകാരം സ്ത്രീകള്‍ക്കെതിരായ അക്രമവുമായി ബന്ധപ്പെട്ട് 15,931 കേസുകള്‍ ആന്ധ്രാ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 15,135 ആണ് തെലങ്കാനയിലെ കണക്ക്. മുന്‍പ് പല സംഭവങ്ങളും പൊലീസ് അറിയാതെ പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭയം കൂടാതെ പൊലീസ് സ്റ്റേഷനില്‍ എത്തുന്നുണ്ടെന്ന് തെലങ്കാന പൊലീസ് പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News