ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയില്‍ താരങ്ങളുടെ ഉത്തരവാദിത്തം പരിമിതമെന്ന് ഷാരൂഖ്

Update: 2017-12-09 14:23 GMT
Editor : admin
ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയില്‍ താരങ്ങളുടെ ഉത്തരവാദിത്തം പരിമിതമെന്ന് ഷാരൂഖ്
Advertising

വിവിധ കമ്പനികള്‍ പുറത്തിറക്കുന്ന പരസ്യങ്ങളില്‍ അവകാശപ്പെടുന്ന ഗുണമേന്മയും യാഥാര്‍ഥ്യവും തമ്മില്‍ വലിയ അന്തരമാണുള്ളത്.

വിവിധ കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്തി പുറത്തിറക്കുന്ന പരസ്യങ്ങളില്‍ അവകാശപ്പെടുന്ന ഗുണമേന്മയും യാഥാര്‍ഥ്യവും തമ്മില്‍ വലിയ അന്തരമാണുള്ളത്. എന്നാല്‍ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയില്‍ അവയുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് പരിമിതമായ ഉത്തരവാദിത്തം മാത്രമാണുള്ളതെന്ന് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. പരസ്യങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. പരസ്യങ്ങളില്‍ അഭിനയിക്കുന്ന സിനിമാ താരങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശം നേരിടേണ്ടി വരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഷാരൂഖിന്റെ പ്രതികരണം. ഇതേസമയം, പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ ധാര്‍മികമായ നടപടി ഓരോരുത്തരും സ്വീകരിക്കണമെന്നും ഷാരൂഖ് പറഞ്ഞു. എന്നാല്‍ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ ഉപഭോക്താക്കളെ നിരാശപ്പെടുത്തിയാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പരസ്യങ്ങളില്‍ അഭിനയിച്ച താരങ്ങളുടെ തലയില്‍വെച്ചു കെട്ടാന്‍ കഴിയില്ലെന്നും ഷാരൂഖ് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News