മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്; രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

Update: 2017-12-19 05:32 GMT
Editor : admin
മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്; രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം
Advertising

ഓഖി ദുരന്തത്തിലടക്കം മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ലോക്സഭ ഇന്നത്തേക്ക് പരിഞ്ഞു.

മന്‍മോഹന്‍ സിങിനെതിരെ മോദി നടത്തിയ പരാമര്‍ശത്തേയും ശരത് യാദവിനെ അയോഗ്യനാക്കിയതിനേയും ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. ഇരുവിഷയത്തിലും ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം രാജ്യസഭാ അധ്യക്ഷന്‍ തളളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. അതേസമയം ഓഖി ദുരന്തത്തിലടക്കം മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ലോക്സഭ ഇന്നത്തേക്ക് പരിഞ്ഞു.

പ്രതിപക്ഷ ബഹളത്തോടെയാണ് പാര്‍ലമെന്‍റിന്‍റെ ശൈത്യകാലസമ്മേളനത്തിന് തുടക്കമായത്. പ്രധാനമന്ത്രിക്കെതിരെ നരേന്ദ്രമോദി നടത്തിയ പരാമര്‍ശത്തില്‍ മോദി സഭയില്‍ മാപ്പ് പറയണമെന്നും വിഷയം സഭയില്‍ ചര്‍ച്ചചെയ്യമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇരുസഭകളിലും രാവിലെ നോട്ടീസ് നല്‍കി. ശരത് യാദവ് അടക്കമുള്ള ജെഡിയു നേതാക്കളെ അയോഗ്യരാക്കിയതിനെതിരെയായിരുന്നു രാജ്യസഭയിലെ ആദ്യപ്രതിഷേധം. ചോദ്യോത്തരവേള തടസപ്പെട്ടതോടെ സഭ കുറച്ചുനേരത്തേക്ക് നിര്‍ത്തിവെച്ചു. വീണ്ടും സമ്മേളിച്ചപ്പോള്‍ മോദിയുടെ പരാമര്‍ശത്തിനെതിരെയുള്ള നോട്ടിസ് രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും ചര്‍ച്ചയ്ക്ക് അനുമതിനിഷേധിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് സഭ രണ്ടാം തവണയും നിര്‍ത്തിവെച്ചു.

അതേസമയം ഓഖി ദുരന്തത്തിലടക്കം മരിച്ചവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് ലോക് സഭ ഇന്നത്തേക്ക് പിരിഞ്ഞു. 39 ബില്ലുകളാണ് ജനുവരി 5 വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ അവതരിപ്പിക്കുക. ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും മൂലം തണുപ്പുകാലമെത്താന്‍ വൈകിയതാണ് ശൈത്യകാലസമ്മേളനവും വൈകിയെന്നതായിരുന്നു സമ്മേളനം വൈകിയതിന പ്രധാനമന്ത്രി നല്‍കിയ വിശദീകരണം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News