തെലങ്കാനയില്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Update: 2017-12-31 03:23 GMT
Editor : Damodaran
തെലങ്കാനയില്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
Advertising

തെലങ്കാനയിലെ മെഹബൂബ് നഗറിലെ ഷാദ് നഗറിലാണ് ഏറ്റുമുട്ടല്‍. പൊലീസ് സംഭവ സ്ഥലം വളഞ്ഞിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്

തെലങ്കാന മഹൂബ്‌നഗറിലെ ഷാദ് നഗര്‍ മില്ലേനിയം ടവേഴ്സില്‍ തീവ്രവാദികളും സുരക്ഷാസേന തമ്മിലുള്ള ഏറ്റുമുട്ടലില്‍‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിലൊരാള്‍ തെലങ്കാനയിലെ പിടികിട്ടാപുള്ളിയായ നയീമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൊഹ്റാബുദ്ദീന്‍ ശൈഖുമ.യി ബന്ദപ്പെട്ട വിവരങ്ങള്‍ പൊലീസുമയി കൈമറിയത് ഇയാളാണെന്നും സംശയിക്കുന്നു. പ്രദേശത്ത് തീവ്രവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷസേന പ്രദേശം വളഞ്ഞത്.

തുടര്‍ന്ന് ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. എന്‍ഐഎയും തെലങ്കാന പൊലീസും സംയുക്തമായാണ് ഓപ്പറേഷനില്‍ പങ്കെടുക്കുന്നത്. ഹൈദരാബാദില്‍ നിന്നും 60 കിലോ മീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍ നടക്കുന്ന മില്ലേനിയം ടവര്‍.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News