തമിഴ്‍നാട് നിയമസഭയിൽ നിന്ന് പ്രതിപക്ഷ എംഎൽഎമാരെ പുറത്താക്കി

Update: 2018-01-05 22:53 GMT
Editor : Ubaid
തമിഴ്‍നാട് നിയമസഭയിൽ നിന്ന് പ്രതിപക്ഷ എംഎൽഎമാരെ പുറത്താക്കി
Advertising

എം കെ സ്റ്റാലിന്റെ ആവശ്യം നിരാകരിച്ചതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചതോടെയാണ് ഇവരെ സഭയിൽ നിന്ന് പുറത്താക്കാൻ സ്പീക്കർ നിർദ്ദേശം നൽകിയത്

തമിഴ്‍നാട് നിയമസഭയിൽ നിന്ന് പ്രതിപക്ഷ എംഎൽഎമാരെ സ്പീക്കർ പുറത്താക്കി. വോട്ടിന് കോഴ ചർച്ച ചെയ്യണമെന്ന ഡി.എം.കെ നേതാവ് എം കെ സ്റ്റാലിന്റെ ആവശ്യം നിരാകരിച്ചതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചതോടെയാണ് ഇവരെ സഭയിൽ നിന്ന് പുറത്താക്കാൻ സ്പീക്കർ പി.ധനപാൽ നിർദ്ദേശം നൽകിയത്.

നിയമസഭ ആരംഭിച്ചപ്പോൾ തന്നെ എം.കെ.സ്റ്റാലിൻ ആവശ്യം ഉന്നയിച്ചു. കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാൽ ചർച്ച ചെയ്യാൻ കഴിയില്ലെന്ന് സ്പീക്കർ മറുപടി നൽകി. ഇതോടെ സഭ ബഹളമയമായി. സ്പീക്കർ ഇടപെട്ടും പ്രതിപക്ഷം ശാന്തരാകാത്തതിനെ തുടർന്ന് ഇവരെ പുറത്താക്കാൻ നിർദ്ദേശം നൽകി. സഭയ്ക്കു പുറത്തും എം.എൽ.എമാർ പ്രതിഷേധം തുടർന്നു. ഇതോടെ പൊലിസ് ഇടപെട്ട് ഇവരെ അറസ്റ്റു ചെയ്തു നീക്കി. സഭയിൽ സംഘർഷമുണ്ടാകുമെന്ന സൂചനയെ തുടർന്ന് സെക്രട്ടറിയേറ്റിന് പുറത്ത് കനത്ത പൊലിസ് സന്നാഹം തന്നെ ഒരുക്കിയിരുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News