ജയലളിതയുടെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ബ്രിട്ടനില്‍ നിന്നും ഡോക്ടറെ കൊണ്ടുവന്നു

Update: 2018-02-17 09:05 GMT
Editor : Damodaran
ജയലളിതയുടെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ബ്രിട്ടനില്‍ നിന്നും ഡോക്ടറെ കൊണ്ടുവന്നു
Advertising

ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ശാരീരിക സ്ഥിതി വിലയിരുത്തി ചികിത്സ നിശ്ചയിക്കുന്നതില്‍ വൈദഗ്ധ്യം നേടിയയാളാണ് ജോണ്‍ ബെയ്ല്‍

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അഭ്യൂഹം തുടരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ ബ്രിട്ടനില്‍ നിന്ന് വിഗദ്ധ ഡോക്ടറെ വരുത്തി. ലണ്ടനിലെ ബ്രിഡ്ജ് ആശുപത്രിയിലെ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെയ്‍ലാണ് ഇന്നലെ ജയലളിതയെ പരിശോധിച്ചത്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ശാരീരിക സ്ഥിതി വിലയിരുത്തി ചികിത്സ നിശ്ചയിക്കുന്നതില്‍ വൈദഗ്ധ്യം നേടിയയാളാണ് ജോണ്‍ ബെയ്ല്‍. ജയലളിതയുടെ ആരോഗ്യ നില പരസ്യപ്പെടുത്തണമെന്ന് ഡി എം കെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാനും എ ഐ എ ഡി എം കെ പ്രവര്‍ത്തകരുടെ ഉത്കണ്ഠ നീക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കരുണാനിധിയുടെ ആവശ്യം.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News