എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

Update: 2018-03-11 22:26 GMT
Editor : Damodaran
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
Advertising

ഫെബ്രുവരി ഒന്നു മുതല്‍ നിയന്ത്രണങ്ങളില്ലാതെ പണം പിന്‍വലിക്കാം

ബാങ്കില്‍ നിന്നും എടിഎമ്മില്‍ നിന്നും പണം പിന്‍ വിലക്കുന്നതിനുള്ള പരിധി റിസര്‍വ്വ് ബാങ്ക് ഭാഗികമായി പിന്‍വലിച്ചു. കരണ്ട് അക്കൌണ്ടുകളില്‍ നിന്ന് ഇന്നുമുതല്‍ പരിധിയില്ലാതെ പണം പിന്‍വലിക്കാം. സേവിംഗ്സ് അക്കൌണ്ടുകള്‍ക്ക് ആഴ്ചയിലെ 24000 എന്ന പരിധി തുടരും

Full View

നോട്ട് നിരോധത്തിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കാണ് ആര്‍ബിഐ ഇന്ന് അല്‍പം കൂടെ ഇളവ് അനുവദിച്ചിരിക്കുന്നത്. സേവിംഗ്സ് അക്കൊണ്ടുള്ളവര്‍ക്ക് എടിഎം വഴി ഫെബ്രുവരി 1 മുതല്‍ ദിനം പ്രതി 10000ത്തില്‍ കൂടുതല്‍ പിന്‍ വലിക്കാം. പക്ഷേ ആഴ്ചയില്‍ 24000 വരെയെ പിന്‍ വലിക്കാനാകൂ. ബാങ്കു വഴി പിന്‍ വലിക്കുന്ന തുകയും ഈ 24000 ത്തിന്‍റെ പരിധിയില്‍ വരും. ഈ നിയന്ത്രണം വരും ൊഴിവാക്കുമെന്ന് റിസ്സര്‍വ്വ് ബാങ്ക് വ്യക്തമാക്കി. കറണ്ട് അക്കൊണ്ടു കാര്‍ക്കും , കാഷ് ക്രെഡിറ്റ് അക്കൌണ്ടുകാര്‍ക്കും, ഒോവര്‍ ഡ്രാഫ്റ്റ് അക്കൌണ്ടുള്ളവര്‍ക്കും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം ഇന്നുമുല്‍ പൂര്‍‌ണ്ണമായും ഇല്ലാതാവുകയാണ്. എന്നാല്‍ നോട്ട് നിരോധത്തിനമുന്പ് എല്ലാ അക്കൊണ്ടുകള്‍ക്കും പണം പിന്‍ വലിക്കുന്നതിന് അതത് ബാങ്കുകള്‍ ഏര്‍പ്പെടുത്തിയ സാധരണ ഗതിയിലുള്ള നിയന്ത്രണങ്ങള്‍ പതിവു പോലെ തുടരുമെന്നും ആര്‍ ബി ഐ അറിയിച്ചു

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News