കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ വര്‍ധനക്ക് അംഗീകാരം
Update: 2018-03-13 16:17 GMT
ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം. ഈ വര്‍ഷം ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്തയില്‍ രണ്ട് ശതമാനം വര്‍ധനക്ക് അംഗീകാരം. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം. ഈ വര്‍ഷം ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. പെന്ഷന് കൈപറ്റുന്നവര്‍ക്കുള്ള ക്ഷാമ ബത്തയും രണ്ട് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. 50 ലക്ഷത്തിലധികം വരുന്ന നിലവിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 58 ലക്ഷത്തോളം വരുന്ന വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും വര്‍ധനയുടെ ആനുകൂല്യം ലഭിക്കും.