മോദിയെ രാവണനായും രാഹുലിനെ രാമനായും ചിത്രീകരിച്ച് പോസ്റ്റര്‍; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

Update: 2018-03-17 03:24 GMT
Editor : Sithara
മോദിയെ രാവണനായും രാഹുലിനെ രാമനായും ചിത്രീകരിച്ച് പോസ്റ്റര്‍; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
Advertising

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രാമനായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണനായും ചിത്രീകരിച്ച് അമേഠിയില്‍ പോസ്റ്റര്‍.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രാമനായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണനായും ചിത്രീകരിച്ച് അമേഠിയില്‍ പോസ്റ്റര്‍. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് രമാ ശങ്കര്‍ ശുക്ലക്കെതിരെ കേസെടുത്തു. ബിജെപി നേതാവ് സൂര്യപ്രകാശ് തിവാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

2019ല്‍ രാമന്‍ രാഹുലിന്‍റെ രൂപത്തില്‍ അവതരിക്കുമെന്നും അതോടെ രാഹുല്‍രാജിന് തുടക്കമാകുമെന്നുമാണ് പോസ്റ്ററില്‍ പറയുന്നത്. രാവണന്‍റെ പ്രതിരൂപമായ മോദിക്കെതിരെ രാമനായ രാഹുല്‍ അമ്പെയ്യുന്നതും പോസ്റ്ററില്‍ കാണാം.

രാഹുല്‍ അമേഠി സന്ദര്‍ശിക്കാനിരിക്കെയാണ് ഇന്നലെ മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ നരേന്ദ്ര മോദി ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് തന്നെ രാമനാണെന്ന് ബിജെപി മറുപടി നല്‍കി. ആരാണ് രാമനെന്നും ആരാണ് രാവണനെന്നും അമേഠിയിലെ ജനങ്ങള്‍ക്ക് അറിയാമെന്ന് ബിജെപി നേതാവ് സുധാന്‍ശു ശുക്ല പ്രതികരിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News