ഗുഡ്ഗാവില്‍ നിന്നും ഗുരുഗ്രാമിലേക്കുള്ള ആര്‍എസ്എസ് ബന്ധം
ആര്‍എസ്എസിന്‍റെ പ്രാദേശിക ശാഖ തങ്ങളുടെ മേല്‍വിലാസത്തില്‍ കാലങ്ങളായി ഉപയോഗിച്ച് വരുന്നത് ഗുരുഗ്രാമം എന്നാണ്. ശാഖയുടെ ആസ്ഥാന മന്ദിരമായ മാധവ് ഭവന്‍റെ
ഗുഡ്ഗാവിനെ ഗുരുഗ്രാം എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള ഹരിയാന സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരായ വികാരം നെറ്റ് ലോകത്ത് പരിഹാസമായും പ്രതിഷേധമായുമെല്ലാം പെയ്തിറങ്ങുകയാണ്. ഗുഡ്ഗാവിനെ ഗുരുഗ്രാമെന്നാക്കി നാമകരണം ചെയ്ത കാര്യം ഇന്നലെയാണ് ഹരിയാന സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗുഡ്ഗാവിലെ ജനതയെ ഇത് അമ്പരിപ്പിച്ചെങ്കിലും വര്‍ഷങ്ങളായി ആര്‍എസ്എസ് ഉപയോഗിച്ചുവരുന്ന പേരാണ് ഗുരുഗ്രാം എന്നത് അധികമാരും ശ്രദ്ധിക്കാത്ത ഒരു വസ്തുതയാണ്.
ആര്‍എസ്എസിന്‍റെ പ്രാദേശിക ശാഖ തങ്ങളുടെ മേല്‍വിലാസത്തില്‍ കാലങ്ങളായി ഉപയോഗിച്ച് വരുന്നത് ഗുരുഗ്രാമം എന്നാണ്. ശാഖയുടെ ആസ്ഥാന മന്ദിരമായ മാധവ് ഭവന്‍റെ മേല്‍വിലാസത്തിലാണ് ഗുരുഗ്രാം എന്ന് ഉപയോഗിച്ചിട്ടുള്ളത്.
ആര്‍എസ്എസില്‍ നിന്നു തന്നെയാണ് പുതിയ പേരിനുള്ള പ്രേരണ ലഭിച്ചതെന്ന് ഗുഡ്ഗാവ് ഡെപ്യൂട്ടി മേയര്‍ പരമീന്ദര്‍ കടാരിയ പറഞ്ഞു. ഇതിന് അമിതപ്രാധാന്യം നല്‍കേണ്ടതില്ലെന്താണ് അദ്ദേഹത്തിന്‍റെ നിലപാട്.
മഹാഭാരത കാലത്ത് ഗുരു ദ്രോണാചാര്യര്‍ക്ക് അദ്ദേഹത്തിന്‍റെ ശിഷ്യന്‍മാര്‍ ഗുരു ദക്ഷിണയായി നല്‍കിയ സ്ഥലമാണ് ഇതെന്നും അതിനാലാണ് ഗുരുഗ്രാമം എന്ന് നാമകരണം ചെയ്യുന്നതെന്നുമാണ് ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക വിശദീകരണം.