മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ച് അമിത് ഷാ, വ്യാജമെന്ന് എഎപി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദങ്ങള്‍ രൂക്ഷമാകുന്നതിനിടെ വിശദീകരണവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദങ്ങള്‍ രൂക്ഷമാകുന്നതിനിടെ വിശദീകരണവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി എത്തിയതോടെയാണ് അമിത് ഷായും അരുണ്‍ ജെയ്‍റ്റ്‍ലിയും രംഗത്തെത്തിയത്. വാര്‍ത്താസമ്മേളനത്തിനിടെ മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഉയര്‍ത്തിക്കാട്ടിയാണ് അമിത് ഷാ പ്രത്യാക്രമണം നടത്തിയത്. പ്രധാനമന്ത്രിക്കെതിരെ കെജ്‌രിവാള്‍ കള്ളങ്ങള്‍ പടച്ചുവിടുകയാണെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ കെജ്‍രിവാള്‍ ശ്രമിക്കുകയാണ്. കെജ്‍രിവാള്‍ മാപ്പ് പറയണമെന്നും അമിത് ഷാ പറഞ്ഞു. തരണംതാണ രാഷ്ട്രീയ നടപടിയാണുണ്ടായതെന്നും എഎപിയെയും നേതാക്കളെയും വിചാരണ ചെയ്യണമെന്നും ജെയ്‍റ്റ്‍ലി ആവശ്യപ്പെട്ടു. മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാമെന്നും മോദിക്ക് ബിരുദമില്ലെന്നുമാണ് ആം ആദ്മി പാര്‍ട്ടിയുടെ വാദം. തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരുന്ന വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ വ്യാജമാണെന്നും ഇത് ഗുരുതരമായ ചട്ട ലംഘനമാണെന്നും കെജ്‍രിവാള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ബിജെപി പുറത്ത് വിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ-ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടി രംഗത്തെത്തി. മോദി തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ഡിഗ്രി സര്‍ട്ടിഫിക്കറ്റിലും വ്യത്യസ്ത വര്‍ഷമാണെന്നും രേഖകള്‍ കെട്ടിച്ചമച്ച് ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആംആദ്മി പാര്‍ട്ടി ആരോപിച്ചു. ഇന്ന് ഉച്ചക്കാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മോദിയുടെ ബിരുദ-ബിരുദാനന്തരസര്‍ട്ടിഫിക്കറ്റുകള്‍ പുറത്ത് വിട്ടത്. മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് വിമര്‍ശം ഉന്നയിച്ച അരവിന്ദ് കെജ്രിവാള്‍ മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു
BJP Makes Public PM Modi's College Degrees, Attacks Arvind Kej...Bharatiya Janata Party (BJP) Makes Public PM Narendra Modi's College Degrees, Attacks Arvind Kejriwal http://goo.gl/kmpV46
Posted by NDTV on Monday, May 9, 2016