രാഹുലിന് മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ കാണാന്‍ കഴിയാത്തത് ഇറ്റാലിയന്‍ കണ്ണട വെച്ചതിനാല്‍: അമിത് ഷാ
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കാത്തത് ഇറ്റാലിയന്‍ കണ്ണട വെച്ചതുകൊണ്ടാണെന്ന് അമിത് ഷാ പരിഹസിച്ചു. അമേഠിയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
മോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷം കൊണ്ട് 106 ക്ഷേമപദ്ധതികള്‍ ആവിഷ്കരിച്ചു. രാഹുല്‍ അതറിയാന്‍ വഴിയില്ല. കാരണം അദ്ദേഹത്തിന് 106 വരെ എണ്ണുന്നത് അറിയാന്‍ സാധ്യതയില്ലെന്ന് അമിത് ഷാ പരിഹസിച്ചു. 70 വര്‍ഷമായി അമേഠി നെഹ്റു കുടുംബത്തിന് വോട്ട് ചെയ്യുകയാണ്. ഇങ്ങനെയാണോ വോട്ടര്‍മാരോട് കടപ്പാട് കാണിക്കേണ്ടത്? അമേഠി ഇന്നും അവികസിതമാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
60 വര്‍ഷം ഇന്ത്യ ഭരിച്ച രാഹുലിന്‍റെ പാര്‍ട്ടി മോദി സര്‍ക്കാരിന്‍റെ മൂന്ന് വര്‍ഷത്തെ ഭരണത്തിന്‍റെ റിപ്പോര്‍ട്ട് കാര്‍ഡ് ചോദിക്കുകയാണ്. ഗുജറാത്തില്‍ കറങ്ങിനടക്കുന്നതിന് പകരം രാഹുല്‍ അമേഠിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. എംപിയായതില്‍ പിന്നെ രാഹുല്‍ ഒരു തവണ പോലും കലക്റ്ററുടെ ഓഫീസ് സന്ദര്‍ശിച്ചിട്ടില്ല. അതേസമയം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും സ്മൃതി ഇറാനി അമേഠിക്കായി പ്രവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ഉത്തര്‍ പ്രദേശില്‍ വികസനം കൊണ്ടുവരുമെന്നും അമിത് ഷാ അവകാശപ്പെട്ടു.