നോട്ട് നിരോധത്തില്‍ മോദിക്കെതിരെ രാംദേവും; 5 ലക്ഷം കോടിയുടെ അഴിമതിയെന്ന്
ഏതു കാര്യത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നില്‍ പാറ പോലെ ഉറച്ചുനിന്ന ബാബാ രാംദേവിനും മനംമാറ്റം.
ഏതു കാര്യത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നില്‍ പാറ പോലെ ഉറച്ചുനിന്ന ബാബാ രാംദേവിനും മനംമാറ്റം. നോട്ട് നിരോധ നടപടിയാണ് രാംദേവിനെയും അതൃപ്തനാക്കിയിരിക്കുന്നത്. സമ്പദ് രംഗത്തെ അഞ്ച് ലക്ഷം കോടിയോളം രൂപയുടെ അഴിമതിയാണ് തുറന്നുകാട്ടുന്നത്. അഴിമതിക്കാരായ ബാങ്കര്‍മാര്‍ വഴി മോദി തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്നും രാംദേവ് പറഞ്ഞു. മൂല്യം കൂടിയ നോട്ടുകള്‍ അസാധുവാക്കുന്നതു വഴി അഴിമതി തടയാമെന്ന് അഭിപ്രായമുണ്ടെങ്കിലും ഇതുകൊണ്ട് മാത്രം ലക്ഷ്യം കാണില്ലെന്നും രാംദേവ് പറഞ്ഞു. നോട്ട് നിരോധം നടപ്പാക്കിയ രീതി ദയനീയമായിപ്പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നോട്ട് വിതരണം ഒരു വിഷയമല്ല. എന്നാല്‍ ഈ പണമൊക്കെ അഴിമതിയിലേക്കാണ് ഒഴുകുന്നത്. നോട്ട് നിരോധം കുറച്ച് കൂടി ബുദ്ധിപരമായി നടപ്പാക്കാന്‍ കഴിയണമായിരുന്നുവെന്നും രാംദേവ് പറഞ്ഞു. സാധാരണ ബാങ്ക് ഉദ്യോഗസ്ഥര്‍ മാത്രമല്ല, പണം അച്ചടിക്കുന്ന ആര്‍ബിഐ വരെ അഴിമതിയുടെ നിഴലിലാണ്. ഇത് വളരെ നിര്‍ഭാഗ്യകരമാണ്. രാജ്യത്തിന്റെ അതീവ രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്ന സംവിധാനം പോലും സംശയത്തിന്റെ നിഴലിലായി പോകുന്നത് ഗൌരവമായി കാണണമെന്നും രാംദേവ് പറഞ്ഞു.