ആധാര്‍ രാജ്യസുരക്ഷക്ക് ഭീഷണി: സുബ്രഹ്മണ്യന്‍ സ്വാമി

Update: 2018-04-14 14:06 GMT
Editor : Sithara
ആധാര്‍ രാജ്യസുരക്ഷക്ക് ഭീഷണി: സുബ്രഹ്മണ്യന്‍ സ്വാമി
Advertising

ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി എംപി രംഗത്ത്.

ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി എംപി രംഗത്ത്. ആധാര്‍ നിര്‍ബന്ധമാക്കുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണ്. തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

ആധാര്‍ സംബന്ധിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന സുപ്രീകോടതി ഉത്തരവിന് പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും മറ്റും ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് ഹരജികള്‍ കോടതിയിലെത്തിയത്. ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും മൗലികാവകാശങ്ങള്‍ ലംഘിക്കരുതെന്നുമാണ് ഹരജികളിലെ വാദം.

നേരത്തേയും സുബ്രഹ്മണ്യന്‍ സ്വാമി ആധാറിനെതിരെ രംഗത്തെത്തിയിരുന്നു. അമേരിക്കൻ കമ്പനിയുടെ സോഫ്റ്റ്‍‌വെയർ ഉപയോഗിച്ചുള്ള വിവര ശേഖരണം സുരക്ഷിതമല്ലെന്നും വിദേശ രഹസ്യാന്വേഷണ ഏജൻസികൾ ആധാർ വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്നുമായിരുന്നു സ്വാമിയുടെ അഭിപ്രായം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News