മൂന്ന് ഇന്ത്യന്‍ ചാരന്മാരെ കൂടി അറസ്റ്റ് ചെയ്ത എന്ന് പാകിസ്ഥാന്‍

Update: 2018-04-16 05:16 GMT
Editor : Ubaid
മൂന്ന് ഇന്ത്യന്‍ ചാരന്മാരെ കൂടി അറസ്റ്റ് ചെയ്ത എന്ന് പാകിസ്ഥാന്‍
Advertising

കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ സംബന്ധിച്ച വിവരം പുറത്ത് വന്നത് മുതല്‍ ഇതുമൂലം ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ സംബന്ധിച്ച് ഇന്ത്യ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യന്‍ മുന്‍ നാവികന്‍ കുല്‍ഭൂഷന്‍ ജാദവിനെ ചാരനെന്ന് ആരോപിച്ച് വധശിക്ഷക്ക് വിധിച്ച പാക് നടപടിയില്‍ ഇന്ത്യ നിലപാട് കടുപ്പിക്കുന്നു. പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ മരവിപ്പിക്കാനാണ് തീരുമാനം. ഇതിനിടെ മൂന്ന് റോ ഏജന്റുമാരെ കൂടി അറസ്റ്റ് ചെയ്തു എന്ന് അവകാശപ്പെട്ട് പാകിസ്താന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ - പാക് സമുദ്ര സുരക്ഷ ചര്‍ച്ചകള്‍ക്കായി പാക് സംഘം നാളെ ഡല്‍ഹിയില്‍ എത്താനിരിക്കെയാണ് ഇന്ത്യ പരിപാടി മരവിപ്പിച്ചത്. തുടര്‍ന്ന് നടക്കാനിരിക്കുന്ന ഉഭയ കക്ഷി ചര്‍ച്ചകളും മരവിപ്പിച്ചതായാണ് വിവരം. ഇവ ഏതെന്ന് വ്യക്തമാക്കിയിട്ടില്ല.

കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ സംബന്ധിച്ച വിവരം പുറത്ത് വന്നത് മുതല്‍ ഇതുമൂലം ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ സംബന്ധിച്ച് ഇന്ത്യ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമവിരുദ്ധവും ആസൂത്രിതവുമാണ് കുല്‍ഭൂഷന്റെ വധ ശിക്ഷ എന്നാണ് ഇന്ത്യയുടെ നിലപാട്.

ഇതിനിടെ പാക് അധീന കശ്മീരില്‍ വച്ച്സുരക്ഷാ പരിശോധനയ്ക്കിടെ മൂന്ന് റോ ഉദ്യോഗസ്ഥരെ കൂടി അറസ്റ്റ് ചെയ്തുവെന്ന് പാക്ക്സിഥാന് അവകാശപ്പെട്ടു. റാവല്‍കോട്ട് ഡിഐജി സജ്ജാദ് ഹുസൈനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുഹമ്മദ് ഖാലില്‍, ഇംതിയാസ്, റാഷിദ് എന്നിങ്ങനെയാണ് പിടിയിലായവരുടെ പേരുകളെന്നും പാക് മാധ്യമങ്ങള്‍ പറയുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News