ജെഎന്‍യുവില്‍ എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ഥിയെ കാണാനില്ല
വെള്ളിയാഴ്ച മുതലാണ് എംഎസ്‍സി ബയോടെക്നോളജി ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയും ഉത്തര്‍പ്രദേശ് സ്വദേശിയമായ നജീബ് അഹമ്മദിനെയാണ് കാണാതായത്. രണ്ട് ദിവസമായി ......
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ഥിയെ കാണാനില്ല. വെള്ളിയാഴ്ച മുതലാണ് എംഎസ്‍സി ബയോടെക്നോളജി ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയും ഉത്തര്‍പ്രദേശ് സ്വദേശിയമായ നജീബ് അഹമ്മദിനെയാണ് കാണാതായത്. രണ്ട് ദിവസമായി നജീബിനെ കാണാതായതിനെ തുടര്‍ന്ന് കുടുംബം വസന്ത് കുഞ്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവപരമ്പരകളുടെ തുടക്കം. എംഎസ്‍സി ബയോടെക്നോളജി ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദ് താമസിച്ചിരുന്ന മഹി മാധവി ഹോസ്റ്റലില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.തര്‍ക്കത്തിന്റെ തുടര്‍ച്ചയായി രാത്രിയോടെ എബിവിപി പ്രവര്‍ത്തകരെത്തി നജീബിനെ മര്‍ദ്ദിച്ചെന്നാണ് വിവരം.പിറ്റേന്ന് രാവിലെയാണ് നജീബിനെ കാണാതായത്.സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ നജീബിനെ ബന്ധപ്പെടാനായിട്ടില്ല.ഇന്നലെ വൈകീട്ട് നജീബിന്റെ കുടുംബം വസന്ത് കുഞ്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.
വിഷയത്തില്‍ സര്‍വകലാശാല ഇടപെടണമെന്നും നജീബിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചു. സര്‍വകലാശാല യൂണിയന്റെ നേതൃത്വത്തിലാണ് മഹി മാധവി ഹോസ്റ്റലിനു മുന്നില്‍ സമരം തുടരുന്നത്. സംഭവത്തില്‍ ഉടെന്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി എസിപി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനും സര്‍വകലാശാല യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്.