ഭാരത മാതാവിന് ജയ് വിളിക്കണമെങ്കില്‍ ജനങ്ങള്‍ ജീവനോടെ വേണ്ടേ? മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ശിവസേന

Update: 2018-04-17 06:29 GMT
Editor : admin
ഭാരത മാതാവിന് ജയ് വിളിക്കണമെങ്കില്‍ ജനങ്ങള്‍ ജീവനോടെ വേണ്ടേ? മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ശിവസേന
Advertising

ഭാരത മാതാവിന് ജയ് വിളിക്കണമെങ്കില്‍ ജനങ്ങള്‍ ജീവനോടെ അവശേഷിക്കേണ്ടേയെന്ന് ശിവസേന

ഭാരത മാതാവിന് ജയ് വിളിക്കണമെങ്കില്‍ ജനങ്ങള്‍ ജീവനോടെ അവശേഷിക്കേണ്ടേയെന്ന് ശിവസേന. ഈ രാജ്യത്ത് ജീവിക്കണമെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കണമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍റെ പരാമര്‍ശത്തിനെതിരെയാണ് ശിവസേന രംഗത്തെത്തിയത്. സംസ്ഥാനം വരള്‍ച്ചയുടെ പിടിയിലാണെന്നിരിക്കെ മുഖ്യമന്ത്രി ഇത്തരം വിവാദം ഉയര്‍ത്തിയതിനെതിരെയാണ് ശിവസേനയുടെ വിമര്‍ശം.

മുഖപത്രമായ സാംമ്നയിലൂടെയാണ് ശിവസേന വിമര്‍ശം ഉന്നയിച്ചത്. ഗ്രാമങ്ങളിലും വീടുകളിലും വെള്ളം എത്തിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെങ്കില്‍ നന്നായേനെ. ഭാരത മാതാവിന്‍റെ മക്കള്‍ കുടിവെള്ളത്തിനായി പരക്കം പായുകയാണ്. അവര്‍ക്ക് വെള്ളം എത്തിക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി പദം ഒഴിയുന്നതാണ് നല്ലതെന്നും ശിവസേന അഭിപ്രായപ്പെട്ടു.

വെള്ളത്തിനായി ആയുധമെടുത്ത് പോരാടുന്ന തീവ്രവാദികളാവണോ മഹാരാഷ്ട്രയിലെ യുവാക്കള്‍ എന്നും സാംമ്നയിലെ മുഖപ്രസംഗം ചോദിക്കുന്നു. ഭാരത മാതാവിന്‍റെ സ്വപ്നത്തിലെ മഹാരാഷ്ട്ര ഇങ്ങനെയല്ലെന്നും ശിവസേന വ്യക്തമാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News