തുര്‍ക്കിയിലുള്ള ഇന്ത്യക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്

Update: 2018-04-17 03:27 GMT
Editor : Sithara
തുര്‍ക്കിയിലുള്ള ഇന്ത്യക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്
Advertising

പൊതു സ്ഥലങ്ങളിലേക്ക് ഇറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു

തുര്‍ക്കിയിലുള്ള ഇന്ത്യക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. പൊതു സ്ഥലങ്ങളിലേക്ക് ഇറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. തുര്‍ക്കിയിലുള്ള മലയാളി കായികതാരങ്ങള്‍ സുരക്ഷിതരാണെന്നും തിങ്കളാഴ്ച മടങ്ങുമെന്നും ടീം മാനേജര്‍മാര്‍ വ്യക്തമാക്കി.

വിദേശകാര്യമന്ത്രി സുക്ഷമാ സ്വരാജിന്‍റെ നേതൃത്വത്തില്‍ തുര്‍ക്കിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്. തുര്‍ക്കിയിലെ ജനാധിപത്യ സര്‍ക്കാരിന് ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് സുഷമാ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യക്കാര്‍ക്ക് അടിയന്തര സഹായത്തിനായി അങ്കാറയില്‍ ഹൈല്‍പ് ലൈന്‍ സംവിധാനം തുറന്നിട്ടുണ്ട്. വീടുകളില്‍നിന്നും ജോലി സ്ഥലത്ത് നിന്നും പുറത്തേക്ക് ഇറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും വിദേശ കാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ട്രാബ്സണ്‍ നഗരത്തില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടുന്ന കായിക താരങ്ങള്‍ സുരക്ഷിതരാണ് ടീം മാനേജര്‍ അറിയിച്ചു.

ലോക സ്കൂള്‍ കായിക മീറ്റിനാണ് 13 മലയാളികള്‍ അടങ്ങുന്ന 190 പേരുടെ സംഘം തുര്‍ക്കിയിലെത്തിയത്. മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷം തിങ്കളാഴ്ച ഇവര്‍ ഇന്ത്യയിലേക്ക് യാത്ര തിരിക്കും. ഇസ്താം ബൂള്‍ വിമാനത്താവളം വഴിയ യാത്ര സാധ്യമായില്ലെങ്കില്‍ അയല്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ ആശ്രയിക്കുമെന്നും ടീം മാനേജര്‍ വ്യക്തമാക്കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News