മോദിക്ക് ഇന്ന് പിറന്നാള്‍; ബിജെപി സേവ ദിനമായി ആചരിച്ചു

Update: 2018-04-19 05:50 GMT
മോദിക്ക് ഇന്ന് പിറന്നാള്‍; ബിജെപി സേവ ദിനമായി ആചരിച്ചു
Advertising

ആദിവാസികളുള്‍പ്പെടെ ഗുജറാത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് നരേന്ദ്ര മോദിയുടെ

ആദിവാസികളുള്‍പ്പെടെ ഗുജറാത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് നരേന്ദ്ര മോദിയുടെ അറുപത്തിയാറാം പിറന്നാള്‍ ആഘോഷം. ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്‍റെ ആഭിമുഖ്യത്തിലായിരുന്നു ആഘോഷം. ഗുജറാത്ത് വികസനത്തിന്‍റെ പാതയില്‍ മുന്നേറുകയാണെന്ന് വിവിധ പരിപാടികളില്‍ മോദി ആവര്‍ത്തിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറുപത്തിയാറാം പിറന്നാള്‍ ആഘോഷങ്ങള്‍ ഗുജറാത്തില്‍ പുരോഗമിക്കുന്നു. ഗുജറാത്തിലെ ലിംഖെദയില്‍ ആദിവാസികള്‍ക്കുള്ള വികസനപദ്ധതികള്‍ മോദി പ്രഖ്യാപിച്ചു. ഗുജറാത്ത് സംസ്ഥാനം വികസനത്തിന്റെ പാതയിലാണെന്നും മോദി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വിപുലമായ പരിപാടികളോടെയായിരുന്നു ഗുജറാത്തില്‍ മോദിയുടെ പിറന്നാളാഘോഷം. രാവിലെ ഏഴേകാലോടെ ഗാന്ധി നഗറിലെ വസതിയിലെത്തിയ പ്രധാനമന്ത്രി‍ അമ്മ ഹീര ബെന്‍ മോദിയില്‍ നിന്ന് അനുഗ്രഹം തേടി.

രാജ് ഭവനിലേക്ക് പോയ മോദി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് മുഖ്യമന്ത്രിയുള്‍പ്പെടെ ബിജെപി നേതാക്കളുമായി ചര്‍ച്ച. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ആഘോഷങ്ങളില്‍ പങ്കാളിയായത്.

ദഹോഡയിലെ ജലവൈദ്യുത പദ്ധതി മോദി നാടിന് സമര്‍പ്പിച്ചു. കുടിവെള്ള പ്രശ്നമാണ് സംസ്ഥാനത്തെ അലട്ടുന്നതെന്നും മഴവെള്ളം സംഭരിക്കാനുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് ആദിവാസി റാലിയും ഉദ്ഘാനം ചെയ്തു. നവ് സാരിയിലെത്തി ഭിന്ന ശേഷിയുള്ളവര്‍ക്കുള്ള വൈദ്യസഹായപദ്ധതിക്ക് തുടക്കമിട്ടു.

ഗുജറാത്തില്‍ ‍ ഒരു മാസത്തിനിടെ മൂന്നാമത്തെ സന്ദര്‍ശമാണ് മോദിയുടേത്. ‍ഗുജറാത്തിലെ ‍ഭരണ തുടര്‍ച്ചക്ക് മോദിയുടെ സാന്നിധ്യം വേണമെന്നാണ് ബി ജെ പി നേതാക്കളുടെ ആവശ്യം. മോദിയുടെ പിറന്നാള്‍ ദിനം ബിജെപി സേവ ദിനമായി ആചരിച്ചു.

Tags:    

Similar News