വിധി പ്രഖ്യാപനത്തിനെടുത്തത് കേവലം രണ്ട് മിനുട്ട്

Update: 2018-04-21 06:11 GMT
Editor : Damodaran
വിധി പ്രഖ്യാപനത്തിനെടുത്തത് കേവലം രണ്ട് മിനുട്ട്
Advertising

കേസില്‍ പുനഃപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ തന്നെ സമീപിക്കുകയാണ് ശശികലക്ക് മുന്നിലുള്ള ഏക വഴി. 

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി പ്രഖ്യാപിക്കാന്‍ സുപ്രീംകോടതി ജഡ്ജിമാരെടുത്തത് കേവലം രണ്ട് മിനുട്ട് മാത്രം. മുദ്രവച്ച വലിയ കവറിലാണ് വിധിയെത്തിയത്. വലിയ വിധി ന്യായമാണെന്നും ഇതിലെ കാതലായ അവസാന ഭാഗങ്ങളും മാത്രം തുറന്ന കോടതിയില്‍ വായിക്കുമെന്നും ജസ്റ്റിസ് പിനാകി ചന്ദ്രബോസ് പറഞ്ഞു.

കര്‍ണാടക ഹൈക്കോടതി വിധി ഞങ്ങള്‍ റദ്ദാക്കുകയാണ് വിചാരണ കോടതിയുടെ വിധി പുനസ്ഥാപിക്കുകയും. എ1 (ജയലളിത)ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കുന്നു. കുറ്റക്കാരെല്ലാം ഉടന്‍ കീഴടങ്ങണം - രണ്ടാമത്തെ ജഡ്ജിയായ അമിതവ റോയ് വ്യക്തമാക്കി. ജയലളിതയെ പിന്തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രിയാകാമെന്ന ശശികലയുടെ മോഹങ്ങള്‍ ഇതോടെ അവസാനിച്ചു.

കേസില്‍ രണ്ട് ജഡ്ജിമാരും ഭിന്ന വിധി പ്രസ്താവിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് വിധി പ്രഖ്യാപനം വന്നത്. കേസില്‍ പുനഃപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ തന്നെ സമീപിക്കുകയാണ് ശശികലക്ക് മുന്നിലുള്ള ഏക വഴി.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News