ലോക്പാല്‍ നിയമനം വൈകിക്കുന്നതില്‍ ന്യായീകരണമില്ലെന്ന് സുപ്രീം കോടതി

Update: 2018-04-21 07:22 GMT
Editor : admin
ലോക്പാല്‍ നിയമനം വൈകിക്കുന്നതില്‍ ന്യായീകരണമില്ലെന്ന് സുപ്രീം കോടതി
Advertising

നിലവിലെ നിയമം ഉപോയോഗിച്ച് തന്നെ ലോക്പാല്‍ നിയമനം നടത്താം. ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ല എന്നത് നിയമനം വൈകിപ്പിക്കുന്നതിന് കാരണമല്ലെന്നും കോടതി പറഞ്ഞു

ലോക്പാല്‍ നിയമനം വൈകിക്കുന്നതില്‍ ന്യായീകരണമില്ലെന്ന് സുപ്രീം കോടതി. നിലവിലെ നിയമം ഉപോയോഗിച്ച് തന്നെ ലോക്പാല്‍ നിയമനം നടത്താം. ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ല എന്നത് നിയമനം വൈകിപ്പിക്കുന്നതിന് കാരണമല്ലെന്നും കോടതി പറഞ്ഞു. ലോക്പാല്‍ നിയമന സമിതിയില്‍ പ്രതിപക്ഷ നേതാവിന് പകരം സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവ് എന്ന ഭേദഗതി കൊണ്ടുവരണമെന്നും ഇതിന് സമയം വേണമെന്നുമായിരുന്നു കേന്ദ്ര വാദം. എന്നാല്‍ എത്രയും വേഗം തന്നെ ലോക്പാല്‍ നിയമനം നടത്തണമെന്നും ഭേദഗതി ഇക്കാര്യത്തില്‍ ഒരു അനിവാര്യതയല്ലെന്നും കോടതി നിരീക്ഷിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News