രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി
1970 ജൂണ്‍ 19 നാണ് രാഹുല്‍ ജനിച്ചത്
രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധിക്ക് മോദി ആശംസകള്‍ നേര്‍ന്നത്. “കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്. താങ്കളുടെ നല്ല ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’-മോദി ട്വിറ്ററില്‍ കുറിച്ചു.
1970 ജൂണ്‍ 19 നാണ് രാഹുല്‍ ജനിച്ചത്. രാഹുല്‍ ഇപ്പോള്‍ വിദേശത്താണ്. മുത്തശ്ശിക്കും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ വിദേശത്തേക്ക് പോവുകയാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇന്ന് 47 തികയുന്ന രാഹുലിന് ലോകത്തിന്റെ നാനാഭാഗത്തുള്ള ആളുകളും ജന്മദിനാശംസകള് നേരുന്നുണ്ട്.
Birthday greetings to the Congress Vice President, Shri Rahul Gandhi. I pray for his long and healthy life. @OfficeOfRG
— Narendra Modi (@narendramodi) June 19, 2017