ബാബരി ധ്വംസനത്തിന്‍റെ 25ആം വാര്‍ഷികത്തില്‍ പ്രതിഷേധസംഗമം

Update: 2018-04-22 16:09 GMT
Editor : Sithara
ബാബരി ധ്വംസനത്തിന്‍റെ 25ആം വാര്‍ഷികത്തില്‍ പ്രതിഷേധസംഗമം
Advertising

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 25ആം വാര്‍ഷിക ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടന്നു.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 25ആം വാര്‍ഷിക ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടന്നു. ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ റാലിയിലും സംഗമത്തിലും വിവിധ മുസ്‍ലിം - പിന്നാക്ക വിഭാഗ സംഘടനകള്‍ പങ്കെടുത്തു. കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും കുറ്റക്കാര്‍ സ്വതന്ത്രരായി നടക്കുകയാണെന്നും അവര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്നും ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം എഞ്ചിനീയര്‍ ആവശ്യപ്പെട്ടു.

Full View

ജമാഅത്തെ ഇസ്‍ലാമി, വെ‌ല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, അംബേദ്കര്‍ സമാജ് പാര്‍ട്ടി തുടങ്ങി വിവിധ മുസ്‍ലിം - ന്യൂനപക്ഷ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ റാലിയും സംഗമവും. ഡല്‍ഹി മണ്ടി ഹൌസില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലി പാര്‍ലമെന്റ് സ്ട്രീറ്റില്‍ സമാപിച്ചു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനൊപ്പം തകര്‍ന്നത് ജനാധിപത്യവും മതേതര മൂല്യങ്ങളുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം എഞ്ചിനീയര്‍ പറഞ്ഞു.

ഇടത് സംഘടനകളുടെ നേതൃത്വത്തിലും ഡല്‍ഹിയില്‍ പ്രതിഷേധറാലി നടന്നു. അതേസമയം ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം വിജയ ദിവസമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി അയോധ്യയില്‍ വിഎച്ച്പി ബൈക്ക് റാലി നടത്തി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News