കോളിഫ്ലവര്‍ മോഷ്ടിച്ചെന്നാരോപിച്ച് ഭിന്നശേഷിക്കാരനെ അടിച്ചുകൊന്നു

Update: 2018-04-23 13:59 GMT
Editor : Jaisy
കോളിഫ്ലവര്‍ മോഷ്ടിച്ചെന്നാരോപിച്ച് ഭിന്നശേഷിക്കാരനെ അടിച്ചുകൊന്നു
കോളിഫ്ലവര്‍ മോഷ്ടിച്ചെന്നാരോപിച്ച് ഭിന്നശേഷിക്കാരനെ അടിച്ചുകൊന്നു
AddThis Website Tools
Advertising

ബീഹാറിലെ സിതമാരി ജില്ലയിലെ ഖോരപ്രിയ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്

ബീഹാറില്‍ കോളിഫ്ലവര്‍ മോഷ്ടിച്ചെന്നാരോപിച്ച് ഭിന്നശേഷിക്കാരനെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. അന്‍പത്തിയഞ്ചുകാരനായ ദുലര്‍ റായിയാണ് കൊല്ലപ്പെട്ടത്. ബീഹാറിലെ സിതമാരി ജില്ലയിലെ ഖോരപ്രിയ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്.

കൃഷിസ്ഥലത്ത് നിന്നും കോളിഫ്ലവര്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ അതിക്രൂരമായി ദുലറിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ദുലറിനെ സമീപത്തുള്ള ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. ദുലറിന്റെ ബന്ധുക്കളുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News