താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന് കളങ്കമെന്ന് ബിജെപി നേതാവ്
താജ്മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണുള്ളതെന്ന് മീററ്റ് എംഎല്‍എ സംഗീത് സോം
താജ്മഹലിനെതിരെ ഒരു ബിജെപി നേതാവ് കൂടി രംഗത്ത്. താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന് കളങ്കമാണെന്ന് മീററ്റ് എംഎല്‍എ സംഗീത് സോം പറഞ്ഞു. ഉത്തര്‍പ്രദേശിന്‍റെ വിനോദ സഞ്ചാര പട്ടികയില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയാണ് സംഗീത് സോമിന്‍റെ പരാമര്‍ശം.
താജ്മഹലിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ചിലരെ വിഷമിപ്പിച്ചിട്ടുണ്ട്. താജ്മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണുള്ളത്? രാജ്യത്തുനിന്ന് ഹിന്ദുക്കളെ തുടച്ചുമാറ്റാന്‍ ശ്രമിച്ചയാളാണ് താജ്മഹല്‍ നിര്‍മിച്ചത്. ഇത്തരം ആളുകള്‍ ചരിത്രത്തിന്‍റെ ഭാഗമാണെങ്കില്‍ ആ ചരിത്രം നമ്മള്‍ മാറ്റുമെന്നും സംഗീത് സോം പറഞ്ഞു.
താജ്മഹലിന് ഇന്ത്യന്‍ സംസ്കാരവുമായി ബന്ധമില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു. ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ യുപി സര്‍ക്കാര്‍ വിനോദ് സഞ്ചാര പട്ടികയില്‍ നിന്നും ഒഴിവാക്കിയത് വിവാദമായിരുന്നു.