വിജയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ജിഗ്നേഷ് മേവാനി ജോലി തുടങ്ങി

Update: 2018-04-28 16:11 GMT
Editor : Muhsina
വിജയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ജിഗ്നേഷ് മേവാനി ജോലി തുടങ്ങി
Advertising

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയം നേടി വഡ്ഗാമിലെ നിയുക്ത എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ജിഗ്നേഷ് മേവാനി 24 മണിക്കൂറിനുള്ളില്‍ തന്നെ കര്‍ത്തവ്യം ഏറ്റെടുത്തു. തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത്..

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ജോലിയാരംഭിച്ച് ജിഗ്നേഷ് മേവാനി. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയം നേടി വഡ്ഗാമിലെ നിയുക്ത എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ജിഗ്നേഷ് മേവാനി 24 മണിക്കൂറിനുള്ളില്‍ തന്നെ കര്‍ത്തവ്യം ഏറ്റെടുത്തു. തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് ശ്രദ്ധയില്‍പ്പെട്ട വഡ്ഗാമിലെ റോഡുകളുടെ ദുരിതാവസ്ഥ പരിഹരിക്കുവാനാണ് ജിഗ്നേഷ് മേവാനി നടപടി സ്വീകരിച്ചത്. റോഡ് ഉടനടി നന്നാക്കണമെന്നാവശ്യപ്പെട്ട് കലക്ടറടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം മെമ്മോറാണ്ടം നല്‍കി.

‘വഡ്ഗാം സന്ദര്‍ശന സമയത്ത് അനുഭവിച്ച, ഉടന്‍ പരിഹാരം കാണേണ്ടുന്ന പ്രശ്‌നങ്ങളാണ് മെമ്മാറാണ്ടമായി സമര്‍പ്പിച്ചത്. ഒരു സാധാരണ പൗരനെന്ന നിലയിലും ഒരു എംഎല്‍എ എന്ന നിലയിലുമാണ് ഇത് ചെയ്യുന്നത്.’ അദ്ദേഹം വ്യക്തമാക്കി. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് 15 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.

വഡ്ഗാമില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആദ്യ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ജിഗ്നേഷ് മേവാനി. 19696 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ മേവാനി പരാജയപ്പെടുത്തിയത്.

Friends, a visit to Collector's office for new road development. pic.twitter.com/Uy3guV2rrf

— Jignesh Mevani (@jigneshmevani80) December 19, 2017

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News