ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുന്ന തുകക്ക് നിയന്ത്രണം
ഈ പരിധികഴിഞ്ഞുള്ള തുക പിന്‍വലിക്കുന്നതിന് ജന്‍ധന്‍ അക്കൗണ്ട് ഉടമയുടെ രേഖകള്‍ ബാങ്ക് മാനേജര്‍ പരിശോധിച്ച് ഇടപാടുകള്‍ നിയമവിധേയമാണെന്ന് ബോധ്യപ്പെട്ടണം
പ്രധാനമന്ത്രിയുടെ ജന്‍ധന്‍യോജന പദ്ധതി പ്രകാരം തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനിമുതല്‍ മാസം പതിനായിരം രൂപ വീതം മാത്രമേ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കൂ.
ഈ പരിധികഴിഞ്ഞുള്ള തുക പിന്‍വലിക്കുന്നതിന് ജന്‍ധന്‍ അക്കൗണ്ട് ഉടമയുടെ രേഖകള്‍ ബാങ്ക് മാനേജര്‍ പരിശോധിച്ച് ഇടപാടുകള്‍ നിയമവിധേയമാണെന്ന് ബോധ്യപ്പെട്ടണം. പാവപ്പെട്ട കര്‍ഷകരേയും ഗ്രാമീണരേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരമെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ വിശദീകരണം. ജന്‍ധന്‍ അക്കൗണ്ടുകളുടെ ദുരുപയോഗം ചെയ്ത് കള്ളപ്പണം വെളുപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തടയാനാണ് പുതിയ നടപടിയെന്നും ആര്‍ബിഐ വിശദീകരിക്കുന്നു.