നോട്ട് നിരോധത്തിനെതിരെ ജനങ്ങളുടെ വോട്ട്; അഭിപ്രായ വോട്ടെടുപ്പ് ടൈംസ് ഓഫ് ഇന്ത്യ പിന്‍വലിച്ചു

Update: 2018-04-30 05:24 GMT
Editor : admin
നോട്ട് നിരോധത്തിനെതിരെ ജനങ്ങളുടെ വോട്ട്; അഭിപ്രായ വോട്ടെടുപ്പ് ടൈംസ് ഓഫ് ഇന്ത്യ പിന്‍വലിച്ചു
Advertising

നോട്ട് നിരോധം തെറ്റായ തീരുമാനമായിരുന്നുവെന്നും ഇത് ശരിയായിയല്ല നടപ്പിലാക്കിയതെന്നുമുള്ള അഭിപ്രായാണ് 56 ശതമാനം പേരും പ്രകടമാക്കിയത്. തീരുമാനം നല്ലതാണെന്നും എന്നാല്‍ ആസൂത്രണം പാളിയെന്നുമുള്ള അഭിപ്രായം 15 ശതമാനം പേര്‍......

നോട്ട് നിരോധത്തെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ വെബ് സൈറ്റില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് മുന്നറിയിപ്പില്ലാത നിര്‍ത്തിവച്ചു. സംഭവം വിവാദമായതോടെ വോട്ടെടുപ്പിന് വീണ്ടും ജീവന്‍ നല്‍കി ടൈംസ് രംഗതെത്തി. നോട്ട് നിരോധനത്തെ ജനം സ്വീകരിച്ചതായുള്ള പ്രധാനമന്ത്രിയുടെ അവകാശവാദങ്ങള്‍ക്ക് നേര്‍വിപരീതമായ ഫലമാണ് വോട്ടെടുപ്പില്‍ പ്രകടമായിരുന്നത്. നോട്ട് നിരോധം തെറ്റായ തീരുമാനമായിരുന്നുവെന്നും ഇത് ശരിയായിയല്ല നടപ്പിലാക്കിയതെന്നുമുള്ള അഭിപ്രായാണ് 56 ശതമാനം പേരും പ്രകടമാക്കിയത്. തീരുമാനം നല്ലതാണെന്നും എന്നാല്‍ ആസൂത്രണം പാളിയെന്നുമുള്ള അഭിപ്രായം 15 ശതമാനം പേര്‍ പ്രകടമാക്കിയപ്പോള്‍ നല്ല തീരുമാനം നന്നായി നടപ്പിലാക്കിയെന്നായിരുന്നു 29 ശതമാനം പേരുടെയും അഭിപ്രായം. സര്‍വ്വേ ഈ ഘട്ടത്തിലെത്തിയപ്പോഴാണ് പിന്‍വലിക്കപ്പെട്ടത്.

തന്‍റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നടത്തിയ ജനഹിത പരിശോധനയില്‍ 90 ശതമാനത്തിലേറെ ആളുകള്‍ നോട്ട് നിരോധത്തെ സ്വാഗതം ചെയ്തതായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകശപ്പെട്ടിരുന്നത്. എന്നാല്‍ അഭിപ്രായ വോട്ടെടുപ്പ് ടൈംസ് നിര്‍ത്തിവയ്ക്കുന്നതു വരെ നോട്ട് നിരോധത്തെ അനുകൂലിച്ചവരുടെ സംഖ്യ 29 ശതമാനം മാത്രമായിരുന്നു. ഇതോടെയുണ്ടായ സമ്മര്‍ദത്തെ തുടര്‍ന്നാണ് സര്‍വ്വേ പിന്‍വലിക്കാന്‍ ടൈംസ് ഓഫ് ഇന്ത്യ നിര്‍ബന്ധിതമായതെന്നാണ് ആരോപണം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News