നവ്ജോദ്സിങ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നു
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നായിരിക്കും സിദ്ദു ജനവിധി തേടുക
മുന്‍ക്രിക്കറ്റ് താരം നവ്ജോദ്സിങ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നായിരിക്കും സിദ്ദു ജനവിധി തേടുക. നിരവധി തവണ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സിദ്ദുവിന്റെ കോണ്‍ഗ്രസ് പ്രവേശം. താരപ്രചാരക റോളിലാണ് സിദ്ദു കോണ്‍ഗ്രസിലെത്തുന്നത്.
ഉപമുഖ്യമന്ത്രി പദമാണ് സിദ്ദുവിന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജിവെച്ച അമൃതസര്‍ ഈസ്റ്റ് ലോക്സഭ മണ്ഡലത്തില്‍ സിദ്ദുവിന്റെ ഭാര്യക്കും സീറ്റ് നല്‍കും. 117 ല്‍ 100 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ബാക്കി സീറ്റുകളില്‍ സിദ്ദുവിനൊപ്പം കോണ്‍ഗ്രസില്‍ എത്തിയവരെക്കൂടി പരിഗണിക്കും. സിദ്ദുകൂടിയെത്തിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ സജീവമാക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. 2004 മുതല്‍ 2014 വരെ ബിജെപി ലോക്സഭ എംപിയായിരുന്ന സിന്ധു രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചാണ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്.