104 ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് വിക്ഷേപിച്ച ഇന്ത്യയുടെ നീക്കം ഞെട്ടിച്ചുവെന്ന് അമേരിക്ക 

Update: 2018-05-01 17:43 GMT
Editor : Trainee
104 ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് വിക്ഷേപിച്ച ഇന്ത്യയുടെ നീക്കം ഞെട്ടിച്ചുവെന്ന് അമേരിക്ക 
Advertising

ട്രംപിന്റെ ദേശീയ രഹസ്യാന്വേഷണം വിഭാഗം നോമിനിയുടെതാണ് വാക്കുകള്‍

ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ നീക്കം ഞെട്ടിച്ചെന്ന് അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദേശീയ രഹസ്യാന്വേഷണം വിഭാഗം നോമിനിയായ ദാന്‍ കോസ്റ്റയാണ് ഇക്കാര്യം പറഞ്ഞത്. ഇത്തരം പരീക്ഷണങ്ങളില്‍ ഞങ്ങള്‍ പിന്നോക്കം പോവുന്നത് താങ്ങാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീഹരിക്കോട്ട സ്‌പേസ് സെന്ററില്‍ നിന്ന് കഴിഞ്ഞ മാസം 15നാണ് പി.എസ്.എല്‍വി സി 37 റോക്കറ്റ് ഉപയോഗിച്ച് ഐ.എസ്.ആര്‍.ഒ ചരിത്ര ദൗത്യം പൂര്‍ത്തിയാക്കിയത്. അമേരിക്കയുടെതുള്‍പ്പെടെ 104 ഉപഗ്രഹങ്ങളാണ് ലക്ഷ്യത്തിലെത്തിച്ചത്. ഇതൊരു റെക്കോര്‍ഡായിരുന്നു. 2014 ല്‍ 37 ഉപഗ്രഹങ്ങള്‍ നിക്ഷേപിച്ചെന്ന റഷ്യയുടെ റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്.

Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News