ജയലളിത പൂര്‍ണ സുഖം പ്രാപിച്ചതായി അപ്പോളോ ചെയര്‍മാന്‍

Update: 2018-05-02 05:33 GMT
Editor : Damodaran
ജയലളിത പൂര്‍ണ സുഖം പ്രാപിച്ചതായി അപ്പോളോ ചെയര്‍മാന്‍
Advertising

എന്താണ് നടക്കുന്നതെന്നത് സംബന്ധിച്ച് അവര്‍ മനസിലാക്കുന്നുണ്ട്. ആവശ്യമുള്ളത് ചോദിച്ച് വാങ്ങിക്കുന്നുമുണ്ട്. വീട്ടിലേക്ക് തിരിച്ചു പോയി ഭരണസാരഥ്യം തിരിച്ചെടുക്കുന്നത് അവരും ഞാനും മറ്റെല്ലാവരും പ്രതീക്ഷയോടെ

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആരോഗ്യസ്ഥിതി പൂര്‍ണമായും വീണ്ടെടുത്തതായി ആശുപത്രി വൃത്തങ്ങള്‍. അപകടാവസ്ഥ പൂര്‍ണമായും തരണം ചെയ്തു.ജയലളിതയെ ഉടന്‍ സ്വകാര്യ റൂമിലേക്ക് മാറ്റുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി പൂര്‍വ്വസ്ഥിതിയിലായതായി അപോളോ ആശുപത്രി ചീഫ് മെഡിക്കല്‍ ഡയറക്ടര്‍ പ്രതാപ് റെഡ്ഡി പറഞ്ഞു
ചുറ്റും നടക്കുന്നതെല്ലാം അറിയാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നുണ്ട്. എത്രയും വേഗം അവര്‍ തിരിച്ച് വരും.ജനങ്ങളുടെ പ്രാര്‍ഥനയും ഡോക്ടര്‍മാരുടെ പരിശ്രമവുമാണ് ജയലളതയുടെ അസുഖം ഭേദമാക്കിയത്. ചികിത്സ വിജയകരമാണെന്നും ആശുപത്രി ചീഫ് മെഡിക്കല്‍ ഡയറക്ടര്‍ പറഞ്ഞു.

ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ് സെപ്തംബര്‍ 22നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ചിച്ചതിനെത്തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി ലണ്ടനില്‍ നിന്ന് ഡോക്ടര്‍മാരെ അപ്പോളോ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തിരുന്നു. എയിംസിലെ ഡോക്ടര്‍മാരും ചികിത്സക്ക് മേല്‍നോട്ടം വഹിച്ചു. ഭരണകാര്യങ്ങളില്‍ തടസ്സമുണ്ടാകാതിരിക്കാന്‍ ജയലളിത വഹിച്ചിരുന്ന പ്രധാനവകുപ്പുകളുടെ ചുമതല മന്ത്രിയും എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാവുമായ ഒ പനീര്‍സെല്‍വത്തെ ഏല്‍പ്പിച്ചിരുന്നു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News