ബംഗളൂരുവില്‍ ഭിന്നലിംഗക്കാരിയെ സുഹൃത്തുക്കള്‍ അടിച്ചുകൊന്നു

Update: 2018-05-03 00:43 GMT
Editor : Jaisy
ബംഗളൂരുവില്‍ ഭിന്നലിംഗക്കാരിയെ സുഹൃത്തുക്കള്‍ അടിച്ചുകൊന്നു
Advertising

അനന്തപുരയിലുള്ള ശ്രുതിയാണ് കൊല്ലപ്പെട്ടത്

ബംഗളൂരുവില്‍ ഇരുപത്തിയഞ്ചുകാരിയായ ഭിന്നലിംഗക്കാരിയെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ടിസി പാല്യ, അനന്തപുരയിലുള്ള ശ്രുതിയാണ് കൊല്ലപ്പെട്ടത്. രാമമൂര്‍ത്തി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രാഘവേന്ദ്രയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

അശ്വിനി, മൈന, സോനു, ശീതള്‍ തുടങ്ങിയ ഭിന്നലിംഗക്കാരായ സുഹൃത്തുക്കള്‍ക്കൊപ്പം അമൃതഹള്ളിയിലായിരുന്നു നേരത്തെ ശ്രുതി താമസിച്ചിരുന്നു. സാമ്പത്തികമായി ബന്ധപ്പെട്ട വഴക്കിനെ തുടര്‍ന്ന് ശ്രുതി മറ്റൊരു സുഹൃത്തായ വാണിക്കൊപ്പം അനന്തപുരയിലേക്ക് താമസം മാറ്റുകയായിരുന്നു. അശ്വിനിയും മറ്റ് കൂട്ടുകാരും ശ്രുതിയും തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ശ്രുതി വിസമ്മതിച്ചു. ഈ സംഭവം സുഹൃത്തുക്കളില്‍ വിരോധമുണ്ടാക്കുകയും ചെയ്തു.

ശനിയാഴ്ച രാത്രി 11മണിക്ക് വാണിക്കൊപ്പം ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന ശ്രുതിയെ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ശ്രുതിയ പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരണമടയുകയും ചെയ്തു. സംഭവത്തോടെ അശ്വിനിയും കൂട്ടുകാരും ഒളിവില്‍ പോവുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News