ഭക്ഷ്യവിഷബാധയേറ്റ് തേജസ് ട്രെയിനിലെ 26 യാത്രക്കാര്‍ ആശുപത്രിയില്‍

Update: 2018-05-04 17:33 GMT
Editor : Sithara
ഭക്ഷ്യവിഷബാധയേറ്റ് തേജസ് ട്രെയിനിലെ 26 യാത്രക്കാര്‍ ആശുപത്രിയില്‍
Advertising

ട്രെയിനില്‍ വെച്ച് പ്രഭാത ഭക്ഷണം കഴിച്ച 26 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ട്രെയിന്‍ യാത്രക്കിടെ ഭക്ഷ്യ വിഷബാധയേറ്റ 26 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോവ - മുംബൈ തേജസ് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ചിപ്ലുന്‍ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷം യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്രെയിനില്‍ വെച്ച് പ്രഭാത ഭക്ഷണം കഴിച്ച 26 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 220 പേര്‍ക്ക് ഭക്ഷണം നല്‍കിയതായി ഐആര്‍സിടിസി അറിയിച്ചു. ഓംലെറ്റ് കഴിച്ച യാത്രക്കാര്‍ക്കാണ് പ്രധാനമായും ഭക്ഷ്യവിഷബാധയേറ്റത്. യാത്രക്കാര്‍ക്ക് ക്ഷീണവും ശരീര വേദനയും അനുഭവപ്പെട്ടതോടെയാണ് സംഭവം ഭക്ഷ്യബാധയാണ് എന്ന് മനസിലായത്. തുടര്‍ന്ന് ചിപ്ലുന്‍ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷം ഇവരെ ലൈഫ് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ റെയില്‍വെ അന്വേഷണം തുടങ്ങി. പരിശോധനയ്ക്കായി ഭക്ഷ്യവസ്തുക്കളുടെ സാമ്പിള്‍ ശേഖരിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News