ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍; അന്വേഷണ ഉദ്യോഗസ്ഥന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖ പുറത്ത്

Update: 2018-05-04 08:47 GMT
Editor : admin | admin : admin
ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍; അന്വേഷണ ഉദ്യോഗസ്ഥന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖ പുറത്ത്
Advertising

ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കാണാതായ ഫയലുകളെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായിവെളിപ്പെടുത്തല്‍. സാക്ഷികള്‍ക്ക് ചോദ്യവും ഉത്തരവും അന്വേഷണ ഉദ്യോഗസ്ഥന്‍ പഠിപ്പിച്ച് കൊടുക്കുന്നതിന്‍റെ ശബ്ദ രേഖ കൈവശമുണ്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് പുറത്തുവിട്ടത്.

Full View

ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി ബികെ പ്രസാദാണ് ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട കാണാതായ അഞ്ച് ഫയലുകളെക്കുറിച്ച് അന്വേഷിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ഇന്നലെ സമര്‍പ്പിച്ചിരുന്നു. കാണാതായ ഫയലുകളില്‍ ഒരെണ്ണം കണ്ടെത്തിയെന്നും, ബാക്കി നാല് ഫയലുകളെക്കുറിച്ച് വിവരങ്ങളൊന്നും ഇല്ല എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന്‍റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്ന വെളിപ്പെടുത്തല്‍ ഇന്ത്യ എക്സ്പ്രസ് പത്രം നടത്തിയത്. നേരത്തെ ആഭ്യന്തര മന്ത്രാലയത്തില്‍ ഡയറക്ടറായിരുന്ന അശോക് കുമാറെന്ന ഉദ്യോഗസ്ഥനെ ഫയല്‍ കാണാതായതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് ബികെ പ്രസാദ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഫയലുകള്‍ കണ്ടോ എന്ന് ചോദിക്കുമ്പോള്‍ ഇല്ല എന്ന് ഉത്തരം പറഞ്ഞാല്‍ മതിയെന്ന് സംഭാഷണത്തിനിടെ ബികെ പ്രസാദ് അശോക് കുമാറിനോട് പറഞ്ഞു എന്നാണ് പത്രത്തിന്‍റെ വെളിപ്പടുത്തല്‍. ഫോണ്‍ സംഭാഷണത്തിന്‍റെ റെക്കോര്‍ഡ് കൈവശമുണ്ടെന്നും പത്രം അവകാശപ്പെട്ടു. അന്വേഷണ ഉദ്യേഗസ്ഥനെതിരായ ഈ വെളിപ്പെടുത്തല്‍, ഫയല്‍ ഇല്ലാതാക്കിയെന്ന തനിക്കെതിരായ ആരോപണം തെറ്റാണെന്ന് തെളിയിക്കുന്നുവെന്ന് മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം പ്രതികരിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News