കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പാലം തകര്‍ന്നു: വീഡിയോ

Update: 2018-05-07 18:16 GMT
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പാലം തകര്‍ന്നു: വീഡിയോ
Advertising

പാലത്തിന്റെ 76 മീറ്ററോളം ഭാഗവും 10 തൂണുകളും ഒലിച്ചുപോയെന്നാണ്

44 വര്‍ഷം വര്‍ഷം പഴക്കമുള്ള പാലം കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്നുവീണു. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോയില്‍ പാലം തകരുന്ന ദൃശ്യങ്ങള്‍ വ്യക്തമാണ്.

ഹിമാചല്‍ പ്രദേശിലെ കങ്കാര ജില്ലയിലെ പാലമാണ് ഇന്നലെ വൈകീട്ടത്തെ മഴയില്‍ തകര്‍ന്നുവീണത്. 160 മീറ്റര്‍ നീളമുള്ള പാലത്തിന്റെ ഏകദേശം മധ്യഭാഗത്തായി വലിയൊരു ഭാഗമാണ് പുഴയിലേക്ക് തകര്‍ന്നുവീണത്. പാലത്തിന്റെ തൂണുകളടക്കമാണ് തകര്‍ന്നത്. പാലത്തിന്റെ 76 മീറ്ററോളം ഭാഗവും 10 തൂണുകളും ഒലിച്ചുപോയെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ഹിമാചല്‍ പ്രദേശിലെ പല ഗ്രാമങ്ങളെയും അയല്‍ സംസ്ഥാനമായ പഞ്ചാബുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ഈ പാലം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പാലത്തിന്‍റെ തൂണില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് ബുധനാഴ്ച തന്നെ അധികൃതര്‍ പാലത്തിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു.

Full View
Tags:    

Similar News