'ജഡ്ജിമാരുടെ നിയമനത്തിന് പ്രവര്‍ത്തന പാരമ്പര്യവും സത്യസന്ധതയും മാനദണ്ഡമാക്കണം'
ജഡ്ജിമാരുടെ നിയമനത്തിന് പ്രവര്‍ത്തന പാരcdhര്യവും സത്യസന്ധതയും മാനദണ്ഡമാക്കണമെന്ന് ശിപാര്‍ശ. കേന്ദ്ര മന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്തിലുള്ള മന്ത്രിമാരുടെ സംഘം തയാറാക്കിയ മാര്‍ഗരേഖയിലാണ് ശിപാര്‍ശ. പുതിയ മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിനയച്ചു.
ജഡ്ജിമാരുടെ നിയമനത്തിന് പ്രവര്‍ത്തന പാരcdhര്യവും സത്യസന്ധതയും മാനദണ്ഡമാക്കണമെന്ന് ശിപാര്‍ശ. കേന്ദ്ര മന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്തിലുള്ള മന്ത്രിമാരുടെ സംഘം തയാറാക്കിയ മാര്‍ഗരേഖയിലാണ് ശിപാര്‍ശ. പുതിയ മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിനയച്ചു.
സുപ്രീം കോടതി, ഹൈക്കോടതി എന്നിവയില്‍ ചീഫ് ജസ്റ്റിസുമാരാകാന്‍ സീനിയോറിറ്റിക്കൊപ്പം അര്‍ഹതയും സത്യസന്ധതയും മാനദണ്ഡമാക്കണമെന്നതാണ് മാര്‍ഗ രേഖയിലെ പ്രധാന വ്യവസ്ഥ. യോഗ്യതാ മാനദണ്ഡം പരിശോധിക്കുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം പരിഗണിക്കണം. എല്ലാ നടപടികളും സുപ്രിംകോടതി, നിയമ മന്ത്രാലയം, ഹൈക്കോടതി എന്നിവയുടെ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണം. ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് സുപ്രിംകോടതിയിലും ഹൈക്കോടതികളിലും സ്ഥിരം സെക്രട്ടറിയേറ്റുകള്‍ രൂപീകരിക്കണം. കൊളീജിയം ബാര്‍ അസോസിയേഷനുകളുമായും ചര്‍ച്ച നടത്തണം. ജഡ്ജിമാരുടെ നിയമനം നിയമമന്ത്രി അറിഞ്ഞിരിക്കണം, ജഡ്ജിമാര്‍ക്ക് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കണം തുടങ്ങിയവയും മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്. അഞ്ച് വര്‍ഷത്തിനിടെ നടത്തിയ ഉത്തരവുകളും നീതിന്യായവ്യവസ്ഥക്ക് നല്‍കിയ സംഭാവനകളും ഹൈക്കോടതി ചീഫ് ജസ്റ്റിസ് തെരഞ്ഞെടുപ്പിന് മാനദണ്ഡമാക്കും. ഒഴിവുകള്‍ മൂന്നുമാസത്തിനകം നികത്തണം. ജഡ്ജിമാരെ തെരഞ്ഞെടുക്കുമ്പോള്‍ അനുഭവപരിജ്ഞാനത്തിനൊപ്പം മൂല്യനിര്‍ണ്ണയവും നിയമ കാരണവും രേഖപ്പെടുത്തണം. കേന്ദ്ര മന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്തിലുള്ള മന്ത്രിമാരുടെ സംഘം തയ്യാറാക്കിയ മാര്‍ഗരേഖയുടെ അന്തിമ രൂപം ചീഫ് ജസ്റ്റിസിന് അയച്ചു.