ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധം പ്രാബല്യത്തില്‍
Update: 2018-05-07 13:24 GMT
പ്രാദേശികമായുള്ള കള്ളിന്റെ ഉല്‍പാദനവും വില്‍പ്പനയുമടക്കം നിരോധിച്ചു.
ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധം നടപ്പിലാക്കി. പ്രാദേശികമായുള്ള കള്ളിന്റെ ഉല്‍പാദനവും വില്‍പ്പനയുമടക്കം നിരോധിച്ചു. സംസ്ഥാനത്തെ 45,000 പ്രാദേശിക കള്ള് വില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. ഗുജറാത്തിനും നാഗാലാന്റിനും മിസോറാമിനും ശേഷം സമ്പൂര്‍ണ മദ്യനിരോധം നടപ്പിലാക്കുന്ന നാലാമത്തെ സംസ്ഥാനമാണ് ബീഹാര്‍. സമ്പൂര്‍ണ മദ്യനിരോധം നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.