ധോണി ഒഴിഞ്ഞെങ്കിലും സാക്ഷി അമ്രപാലിയുടെ ഡയറക്ടര്‍ സ്ഥാനത്ത്
ധോണി തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം ഒഴിഞ്ഞതായും ഇരുകൂട്ടരും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും അമ്രപാലി കന്പനിയുടെ എംഡി അനില്‍ ശര്‍മ .....
സിങ് ധോണി ഒഴിഞ്ഞു. അതേസമയം ധോണിയുടെ ഭാര്യ സാക്ഷി ധോണി അമ്രപാലിയുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടില്ല. അമ്രപാലി മഹി ഡെവലപ്പേഴ്സിന്‍റെ ഡയറക്ടര്‍ സ്ഥാനത്ത് സാക്ഷി തുടരുന്നതായാണ് രേഖകള്‍ തെളിയിക്കുന്നതെന്ന് സിഎന്‍എന്‍ - ഐബിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. ധോണിയുടെ സംസ്ഥാനമായ ഝാര്‍ഖണ്ഡില്‍ കമ്പനി ഒരു ആശുപത്രിയും സാമൂഹിക സേവന രംഗത്തെ ഒരു പദ്ധതിയും നടത്തുന്നുണ്ടെന്നാണ് എംഡിയുടെ അവകാശവാദം. അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സാക്ഷി ധോണിയും ഡയറക്ടര്‍ സ്ഥാനം ഉപേക്ഷിക്കാനിടയുണ്ടെന്നാണ് സൂചന.
കന്പനിയുടെ നോയിഡയിലെ ഒരു ഹൌസിങ് പ്രൊജക്റ്റുമായി ബന്ധപ്പെട്ട ഉപയോക്താക്കള്‍ സോഷ്യല്‍മീഡിയയിലൂടെ നടത്തിയ ശക്തമായ പ്രതിഷേധത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കന്പനി തങ്ങളെ വഞ്ചിക്കുകയാണെന്നും ഇത്തരമൊരു കന്പനിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉപയോക്താക്കള്‍ ട്വിറ്ററില്‍ ക്യാംപെയിന്‍ നടത്തിയത്.
കഴിഞ്ഞ ആറുവര്‍ഷത്തിലധികമായി കന്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് ധോണി. ധോണി തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം ഒഴിഞ്ഞതായും ഇരുകൂട്ടരും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും അമ്രപാലി കന്പനിയുടെ എംഡി അനില്‍ ശര്‍മ അറിയിച്ചു. അമ്രപാലിയുമായി ബന്ധമുള്ളതിന്‍റെ പേരില്‍ ധോണിയുടെ പേരിന് കളങ്കമുണ്ടാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.