മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ല; ബിജെപി ത്രിപുര മുന്‍ അധ്യക്ഷന്‍ രാജിവെച്ചു

Update: 2018-05-07 22:32 GMT
Editor : Muhsina
മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ല; ബിജെപി ത്രിപുര മുന്‍ അധ്യക്ഷന്‍ രാജിവെച്ചു
Advertising

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി ത്രിപുര ഘടകം മുന്‍ അധ്യക്ഷന്‍ റോണാജോയ് കുമാര്‍ ദേബ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. 2001മുതല്‍..

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി ത്രിപുര ഘടകം മുന്‍ അധ്യക്ഷന്‍ റോണാജോയ് കുമാര്‍ ദേബ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. 2001മുതല്‍ അഞ്ചുവര്‍ഷമായി സംസ്ഥാനത്തെ ബിജെപിയെ നയിച്ച വ്യക്തിയാണ് കുമാര്‍ ദേബ്.

തനിക്ക് സീറ്റ് ലഭിക്കാത്തത് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബിന് റോണാജോയ് കത്തയച്ചു. കത്തിലൂടെയാണ് രാജിക്കാര്യം അറിയിച്ചിരിക്കുന്നത്. ബാഗ്ബസ നിയമസഭാ മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ തന്നെ നിയോഗിക്കാത്തതാണ് രാജിക്ക് കാരണമെന്നും കത്തില്‍ പറയുന്നു. ത്രിപുരയില്‍ ആകെയുള്ള അറുപത് സീറ്റില്‍ 51 സീറ്റുകളിലാണ് ബിജെപി ജനവിധി തേടുന്നത്. സഖ്യകക്ഷിയായ ഗോത്രവര്‍ഗപാര്‍ട്ടി ഐപിഎഫ്ടിയാണ് ബാക്കി ഒമ്പത് സീറ്റുകളില്‍ മത്സരിക്കുന്നത്.

അതേസയമം റോണാജോയുടെ രാജി ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമാണെന്ന് ബിജെപി സംസ്ഥാനവക്താവ് മൃണാള്‍ കാന്തി ദേബ് പ്രതികരിച്ചു. എണ്‍പതുകളില്‍ പാര്‍ട്ടിയില്‍ച്ചേര്‍ന്ന റോണാജോയ് പാര്‍ട്ടിക്കുവേണ്ടി ഏറെ പ്രവര്‍ത്തിച്ചയാളാണെന്നും ഇത്തരത്തില്‍ രാജിവെക്കാന്‍ പാടില്ലായിരുന്നെന്നും മൃണാള്‍ പറഞ്ഞു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News