ബിജെപി നേതാവ് അച്ഛനെ അപമാനിച്ചു; വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു
വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായതോടെ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു.
ബിജെപി നേതാവ് അച്ഛനെ അപമാനിച്ചതിന്‍റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായതോടെ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. മധ്യപ്രദേശ് ജബല്‍പൂരിലെ ബിജെപി ന്യൂനപക്ഷ സെല്‍ നേതാവ് മുഹമ്മദ് ഷഫീഖ് ഏലിയാസ് ഹീരയാണ് വിദ്യാര്‍ഥിനിയുടെ അച്ഛനെ അപമാനിച്ചത്. ഇതിന്‍റെ വീഡിയോ കുട്ടി പഠിക്കുന്ന കോളജിലും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഹീരക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചിരുന്നു. ഇതാണ് ഇയാളെ പ്രകോപിപ്പിച്ചത്. പെണ്‍കുട്ടിയുടെ പിതാവിനെ കുനിച്ചു നിര്‍ത്തി മുതുകില്‍ വെള്ളക്കുപ്പി വച്ച് ഭീഷണിപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. വീഡിയോ കണ്ട കുട്ടി കോളജില്‍ നിന്ന് വീട്ടിലെത്തിയ ശേഷം വിഷം കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് ജീവന്‍ രക്ഷിക്കാനായെങ്കിലും ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. കുട്ടി അവശനിലയിലായിരുന്നതുകൊണ്ട് മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ രാമേശ്വര്‍ രാജ്ഭര്‍ പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാരനായ ബിജെപി നേതാവിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് പെണ്‍കുട്ടിയുടെ മാതാവും കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടു.