അഖിലേഷ് യാദവിനെ സമാജ്‍വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
റ് വര്‍ഷത്തേക്കാണ് അഖിലേഷിനെ പുറത്താക്കിയത്
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‍വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് അഖിലേഷിനെ പുറത്താക്കിയതെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞു. ബന്ധു രാം ഗോപാല്‍ യാദവിനെയും മുലായം സിംഗ് യാദവ് പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. രാം ഗോപാല്‍ യാദവ് പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയതായും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചതായും മുലായം ആരോപിച്ചു. രാം ഗോപാല്‍ യാദവ് മുഖ്യമന്ത്രിയെ വഴിതെറ്റിക്കുകയാണെന്നും ഭാവി നശിപ്പിക്കുകയാണെന്ന് അഖിലേഷ് അറിയുന്നില്ലെന്നും മുലായം ആരോപിച്ചു. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയെന്ന കുറ്റത്തില്‍ ഇരുവരും പങ്കാളികളാണെന്നും മുലായം പറഞ്ഞു.
പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ അഖിലേഷ് 235 പേരുടെ പട്ടിക പുറത്തിറക്കിയിരുന്നു. ഔദ്യോഗിക സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം ലഭിക്കാത്ത എംഎല്‍എമാരുമായി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇന്നലെ രാവിലെ മുലായം സിംഗ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ബദല്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്.