അദ്വാനിക്കെതിരായ വിധി മോദിയുടെ ഗൂഢാലോചനയെന്ന് ലാലു പ്രസാദ് യാദവ്

Update: 2018-05-08 02:20 GMT
Editor : Ubaid
അദ്വാനിക്കെതിരായ വിധി മോദിയുടെ ഗൂഢാലോചനയെന്ന് ലാലു പ്രസാദ് യാദവ്
Advertising

പ്രധാനമന്ത്രിയുടെ കീഴിലാണ് സി.ബി.ഐയാണ് ബാബരി കേസില്‍ അദ്വാനിക്കെതിരായ ഗൂഢാലോചന കുറ്റം പുനഃസ്ഥാപിക്കണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടത്

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍കെ അദ്വാനി അടക്കം പതിമൂന്ന് പേര്‍ക്കെതിരായ ഗൂഢാലോചന കുറ്റം പുനസ്ഥാപിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. അദ്വാനി രാഷ്ട്രപതി ആകാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. പ്രധാനമന്ത്രിയുടെ കീഴിലാണ് സി.ബി.ഐയാണ് ബാബരി കേസില്‍ അദ്വാനിക്കെതിരായ ഗൂഢാലോചന കുറ്റം പുനഃസ്ഥാപിക്കണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടത്. രാഷ്ട്രപതി സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെട്ട അദ്വാനിയുടെ അവസരങ്ങളെ മോഡി ഇതുവഴി ഇല്ലാതാക്കി. ജൂലൈയില്‍ ആണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.

അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമാ ഭാരതിയും അടക്കം 13 ബി.ജെ.പി നേതാക്കള്‍ 16ാം നൂറ്റാണ്ടിലെ ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ ക്രിമിനല്‍ ഗൂഢാലോചനക്ക് വിചാരണ നേരിടണമെന്ന സിബിഐ ആവശ്യത്തിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News