നിലവാരമില്ലാത്ത പവര്‍ ബാങ്കുകള്‍ക്ക് വിമാനത്തില്‍ വിലക്ക്

Update: 2018-05-08 08:08 GMT
നിലവാരമില്ലാത്ത പവര്‍ ബാങ്കുകള്‍ക്ക് വിമാനത്തില്‍ വിലക്ക്
Advertising

മാറ്റം വരുത്തിയ പവര്‍ ബാങ്കുകള്‍ വ്യാപകമായി പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് നടപടി

മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനുള്ള പവര്‍ ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടു പോകുന്നതിന് യാത്രക്കാര്‍ക്ക് വിലക്ക്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രാദേശികമായി നിര്‍മ്മിക്കുന്ന നിലവാരം കുറഞ്ഞ പവര്‍ബാങ്കുകള്‍ക്കാണ് വിലക്ക്. ബ്രാന്‍ഡഡ് കമ്പനികളുടെ പവര്‍ ബാങ്കുകള്‍ ചെക് ഇന്‍ ബാഗേജുകള്‍ക്ക് പകരം ഹാന്റ് ബാഗേജുകളില്‍ കൊണ്ട് പോകാം.

നിര്‍ദേശം മറികടന്ന് ചെക്-ഇന്‍ ബാഗേജില്‍ പവര്‍ ബാങ്ക് ഉള്‍പ്പെടുത്തിയാല്‍ അത് പിടിച്ചെടുക്കുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. മാറ്റം വരുത്തിയ പവര്‍ ബാങ്കുകള്‍ വ്യാപകമായി പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് നടപടി. ഇത് രൂപമാറ്റം വരുത്തി അതില്‍ സെല്ലുകള്‍ക്ക് പകരം സ്ഫോടക വസ്തുക്കള്‍പ്പോലുള്ളവ നിറച്ച രീതിയില്‍ ചില വിമാനത്താവളങ്ങളില്‍ നിന്നും കണ്ടെത്തിയിരുന്നു. സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് വിലക്കേര്‍പ്പെടുത്തുന്നതെന്നാണ് ബിസിഎഎസ് വ്യക്തമാക്കി.

Tags:    

Similar News