ശ്രീലങ്കയില്‍ വെള്ളപ്പൊക്കം; രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയുടെ രണ്ട് കപ്പലുകളും

Update: 2018-05-08 15:44 GMT
Editor : admin
ശ്രീലങ്കയില്‍ വെള്ളപ്പൊക്കം; രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയുടെ രണ്ട് കപ്പലുകളും
Advertising

ശ്രീലങ്കയില്‍ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടം. ആറ് പേര്‍ മരിച്ചു. ര

ശ്രീലങ്കയില്‍ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടം. ആറ് പേര്‍ മരിച്ചു. രണ്ട് പേരെ കാണാതായി. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായി.‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനുമായി ഇന്ത്യന്‍ നാവികസേനയുടെ രണ്ട് കപ്പലുകള്‍ ശ്രീലങ്കയിലേക്ക് പുറപ്പെട്ടു.

കടുത്ത വേനലിനെ തുടര്‍ന്നുണ്ടായ മഴയൊടൊപ്പമാണ് ശ്രീലങ്കന്‍ തീരത്ത് നൂനു ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും നിരവധി പേര്‍ക്കാണ് വീടുകള്‍ നഷ്ടമായത്. ആറ് പേരുടെ മരണമാണ് ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ട് പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സൈന്യത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പ്രസിഡന്‍റ് മൈത്രിപ്പാല സിരിസേന അറിയിച്ചു.

ശ്രീലങ്കയുടെ അഭ്യര്‍ത്ഥന പ്രകാരം ദുരിതബാധിതര്‍ക്കുള്ള സഹായവുമായി ഇന്ത്യന്‍ നാവികസേനയുടെ രണ്ട് കപ്പലുകള്‍ കൊച്ചി തീരത്ത് നിന്ന് പുറപ്പെട്ടു. ഐഎന്‍എസ് സത്ലജ്, ഐഎന്‍എസ് സുനേനയ എന്നീ കപ്പലുകളാണ് പുറപ്പെട്ടത്. 40 ടണ്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളുമായാണ് കപ്പല്‍ പുറപ്പെട്ടത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News