അഖ്‍ലാഖ് വധം;  സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് പുതിയ ലാബ് റിപ്പോര്‍ട്ട്

Update: 2018-05-08 20:37 GMT
Editor : admin
അഖ്‍ലാഖ് വധം;  സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് പുതിയ ലാബ് റിപ്പോര്‍ട്ട്
Advertising

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം കഴിച്ചെന്നാരോപിച്ച് ജനക്കൂട്ടം അടിച്ചു കൊന്ന അഖ്‍ലാഖിന്‍റെ വീട്ടില്‍ സൂക്ഷിച്ചത് ഗോമാംസം തന്നെയാണെന്ന വിവാദ ലാബ് റിപ്പോര്‍ട്ട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നു. അഖ്‍ലാഖിന്‍റെ കുടുംബത്തിനെതിരെ ഗോവധത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം സംഘടിക്കുമെന്ന് ഗ്രാമീണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം കഴിച്ചെന്നാരോപിച്ച് ജനക്കൂട്ടം അടിച്ചു കൊന്ന അഖ്‍ലാഖിന്‍റെ വീട്ടില്‍ സൂക്ഷിച്ചത് ഗോമാംസം തന്നെയാണെന്ന വിവാദ ലാബ് റിപ്പോര്‍ട്ട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നു. അഖ്‍ലാഖിന്‍റെ കുടുംബത്തിനെതിരെ ഗോവധത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം സംഘടിക്കുമെന്ന് ഗ്രാമീണര്‍ മാധ്യമങ്ങളോട് പറഞ്ഞു. നൂറു കണക്കിന് ഗ്രാമീണരാണ് സംഘ്പരിവാര്‍സംഘടനകളുടെ ആശീര്‍വാദത്തോട് കൂടി ‘മഹാപഞ്ചായത്ത്’ സംഘടിപ്പിക്കാനൊരുങ്ങുന്നത്. മഹാപഞ്ചായത്ത് സംഘടിപ്പിക്കാനനുവദിക്കില്ലെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദാദ്രിയില്‍ പൊലീസ് സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പരിപാടി സംഘടിപ്പിക്കുക തന്നെ ചെയ്യുമെന്ന് പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണ പറഞ്ഞു. അഖ്‍ലാഖ് വധത്തില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയ വിശാലിന്‍റെ പിതാവ് കൂടിയാണ് സഞ്ജയ് റാണ. പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇയാള്‍ നിഷേധിച്ചു. അതേ സമയം പുതിയ ലാബ് റിപ്പോര്‍ട്ടിനെതിരെ അപ്പീല്‍ പോകുമെന്ന് അഖ്‍ലാഖ് കുടുംബത്തിന്‍റെ അഭിഭാഷകന്‍ യൂസഫ് ഖാന്‍ അറിയിച്ചു. അഖ്‍ലാഖിന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് ആദ്യ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ ആധികാരികതയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ചോദ്യം ചെയ്തു. നടത്തിയെന്നതാണ് ഗൌരവമുള്ള കാര്യമെന്നും കൊലപാതകത്തിന്നു പിന്നിലുള്ള ഉദ്ദേശ്യങ്ങളല്ല കൊലപാതകമാണ് ഗൌരവമര്‍ഹിക്കുന്ന കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ നിന്ന് 50 കിലോമീറ്റര്‍ മാത്രം അകലെയാണ് ദാദ്രി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News