മുംബൈയില്‍ കനത്തമഴ: കെട്ടിടം തകര്‍ന്ന് രണ്ട് മരണം

Update: 2018-05-09 00:52 GMT
Editor : Sithara
മുംബൈയില്‍ കനത്തമഴ: കെട്ടിടം തകര്‍ന്ന് രണ്ട് മരണം
Advertising

കാലപ്പഴക്കം ചെന്ന കെട്ടിടം കനത്തമഴയിൽ തകരുകയായിരുന്നു

മുംബൈ ഭിവണ്ടിയിൽ കനത്തമഴയില്‍ ഇരുനില കെട്ടിടം തകർന്നുവീണ് രണ്ട് പേര്‍ മരിച്ചു. എട്ട് പേർ കെട്ടിട അശിഷ്ടങ്ങള്‍ക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മൂന്ന് കുടുംബങ്ങളാണ് ഈ കെട്ടിടത്തിൽ താമസിച്ചിരുന്നത്. ഇന്ന് പുലർച്ചെയാണ് ഭിവണ്ടിയിലെ ഹനുമന്ത് തേക്രിയില്‍ അപകടമുണ്ടായത്. കാലപ്പഴക്കം ചെന്ന കെട്ടിടം കനത്തമഴയിൽ തകരുകയായിരുന്നു. രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഭിവണ്ടിയിൽ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ ആഴ്ചയിലെ അപകടത്തിൽ എട്ട് പേർ മരിച്ചിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News