നോട്ട് അസാധുവാക്കിയതിനെതിരെ ആര്‍എസ്എസ് സൈദ്ധാന്തികന്റെ വക്കീല്‍ നോട്ടീസ്
ബിജെപി മുന്‍ ജനറല്‍ സെക്രട്ടറിയും ആര്‍എസ്എസ് സൈദ്ധാന്തികനുമായ ഗോവിന്ദചാര്യ നോട്ട് അസാധുവാക്കലിന് എതിരെ രംഗത്ത് എത്തി.
കള്ളപ്പണം കയ്യിലുള്ളവര്‍ 10 ലക്ഷം പോലുമുണ്ടാവില്ലെന്നും അവരെ തെരഞ്ഞു പിടിച്ച് നേരിടുന്നതിന് പകരം മുഴുവന്‍ ജനങ്ങളേയും ബുദ്ധിമുട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ബിജെപി മുന്‍ സെക്രട്ടറിയും ആര്‍എസ്എസ് സൈദ്ധാന്തികനുമായ ഗോവിന്ദാചാര്യ. മീഡിയവണിനോടാണ് ഗോവിന്ദാചാര്യയുടെ പ്രതികരണം. റിസര്‍വ് ബാങ്കിന്റെ നടപടി ചട്ടങ്ങള്‍ മറികടന്ന് നോട്ട് പിന്‍വലിക്കല്‍ തീരുമാനം നടപ്പിലാക്കിയെന്ന് ആരോപിച്ച് സര്‍ക്കാറിന് ഗോവിന്ദാചാര്യ വക്കീല്‍ നോട്ടീസ് അയച്ചു.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് വരിയില്‍ നിന്ന് മരിച്ചവരുടെയും ആത്മഹത്യ ചെയ്തവരുടെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഗോവിന്ദാചാര്യ ആവശ്യപ്പെട്ടു. നിലവിലെ പരിഷ്കാരം കൊണ്ട് പാവപ്പെട്ടവര്‍ ദുരിതത്തിലായെന്ന് മാത്രമല്ല കള്ളപ്പണക്കാര്‍ ഒന്നും സംഭവിച്ചില്ല. 40 പേര്‍ ഇതിനകം മരിച്ചു. ഇവരുടെ മരണത്തിന് സര്‍ക്കാരാണ് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു.