രാജ്യത്തെ കസ്റ്റംസ് ക്ലിയറന്‍സുകള്‍ക്ക് ഇന്ന് മുതല്‍ കടലാസ്സ് രേഖകള്‍ വേണ്ട

Update: 2018-05-09 00:02 GMT
Advertising

ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെയായിരിക്കും ഇടപാടുകള്‍ നടക്കും

ഇന്ന് മുതല്‍ രാജ്യത്തെ കസ്റ്റംസ് ക്ലിയറന്‍സുകള്‍ക്ക് കടലാസ്സ് രേഖകള്‍ നല്‍കേണ്ടതില്ല. ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെയായിരിക്കും ഇടപാടുകള്‍ നടക്കുക. ഇതോടെ അന്താരാഷ്ട്ര വ്യാപാര ഇടപാടുകള്‍ സുഗമമാകും.

കടലാസ് ജോലികള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് രാജ്യത്തെ കയറ്റുമതി-ഇറക്കുമതി മേഖല അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം. ഇത് പൂര്‍ത്തിയാകാതെ കയറ്റുമതി ഇറക്കുമതി സാധനങ്ങള്‍ രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കെട്ടിക്കിടക്കുക പതിവാണ്. ‍ഡിജിറ്റല്‍ ക്ലിയറന്‍സ് പ്രാബല്യത്തിലാകുന്നതോടെ കസ്റ്റംസ് പരിശോധന വേഗത്തിലാകും, ഇത് ചരക്ക് നീക്കം സുഗമമാക്കുകയും അന്താരാഷ്ട്ര വ്യാപാര ഇടപാടുകള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്യും.

നിലവില്‍ കംസ്റ്റംസ് ക്ലിയറന്‍സിന് മാസങ്ങള്‍ വരെ സമയം എടുക്കാറുണ്ട്. ഇ പെയ്മെന്റിനുള്ള സംവിധാനം നിലവില്‍ ഉണ്ടെങ്കിലും കടലാസ് വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമാണ് പണം അടക്കാന്‍ കഴിയുക. പുതിയ തീരുമാനത്തോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ക്ലിയറന്‍സും പണമിടപാടും പൂര്‍ത്തിയാക്കാനാകും. ഓണ്‍ലൈന്‍ വഴി ക്ലിയറന്‍സ് പൂര്‍ത്തിയാകുന്നത് രാജ്യത്തെ കയറ്റുമതി മേഖലക്ക് വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News