തമിഴ്നാടും പുതുച്ചേരിയും നാളെ പോളിങ് ബൂത്തിലേക്ക്
തമിഴ്നാടില്‍ 234 സീറ്റുകളിലേക്ക് 3794 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
തമിഴ്നാടും പുതുച്ചേരിയും നാളെ പോളിങ് ബൂത്തിലേക്ക്.
തമിഴ്‍നാടില്‍ 234 മണ്ഡലങ്ങളില്‍ 233 ഇടത്തും നാളെ തെരഞ്ഞെടുപ്പ് നടക്കും. 3794 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. എഐഎഡിഎംകെ, ഡിഎംകെ, ഡിഎംഡികെ, ജനക്ഷേമ മുന്നണി, പിഎംകെ, ബിജെപി എന്നീ പാര്‍ട്ടികളാണ് പ്രധാനമായും മത്സര രംഗത്തുള്ളത്. ജയലളിതയുടെ എഐഎഡിഎംകെയും കരുണാനിധിയുടെ ഡിഎംകെയും തമ്മിലാണ് പ്രധാന മത്സരം. ഡിഎംകെ-കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നാണ് മത്സരിക്കുന്നത്. ശരത് കുമാറിന്റെ ഡിഎംഡികെയും ശക്തമായി മത്സരരംഗത്തുണ്ട്. പ്രചാരണത്തിലൂടനീളം കാണിച്ച മേല്‍ക്കോയ്മ നിലനിര്‍ത്തനാകുമെന്നാണ് ജയലളിതയുടെ പ്രതീക്ഷ.
64000 ബൂത്തുകളിലായി മൂവായിരത്തോളം അര്‍ധ സൈനിക വിഭാഗത്തെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. മൊത്തം 5.82 കോടി വോട്ടര്‍മാരാണ് തമിഴ്നാട്ടിലുള്ളത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവും ഉപഹാരവും നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അരവാക്കുറിച്ചി മണ്ഡലത്തില്‍ പോളിങ് മാറ്റി വെച്ചിട്ടുണ്ട്. 23 നാണ് ഇവിടെ തെരഞ്ഞെടുപ്പ്.
30 മണ്ഡലങ്ങളിലേക്കാണ് പുതുച്ചേരിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. എന്‍ആര്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, എഐഎഡിഎംകെ തുടങ്ങിയ കക്ഷികളാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. 344 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.