അണ്ണാ ഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം

Update: 2018-05-10 21:44 GMT
അണ്ണാ ഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം
Advertising

വിമത നേതാവ് ശശികല പുഷ്പയുടെ ഭര്‍ത്താവ് ലിംഗേശ്വര തിലകനും അഭിഭാഷകര്‍ക്കും മര്‍ദനമേറ്റു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള നോമിനേഷന്‍

ചെന്നൈയിലെ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം. വിമത നേതാവ് ശശികല പുഷ്പയുടെ ഭര്‍ത്താവ് ലിംഗേശ്വര തിലകനും അഭിഭാഷകര്‍ക്കും മര്‍ദനമേറ്റു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനാണ് ഇവര്‍ ഓഫീസിലെത്തിയത്. നാളെ ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എഐഎഡിഎംകെ ഓഫീസിലെ നാടകീയ സംഭവങ്ങള്‍. ജയലളിതയുടെ തോഴി ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നതിനെതിരെ ശശികല പുഷ്പ ഹരജി നല്‍കിയിരുന്നു.

Tags:    

Similar News